Kottayam

കോഴി മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള ജില്ലയിലെ ആദ്യത്തെ റെൻഡറിംഗ് യൂണിറ്റ് പാറത്തോട് അഞ്ചിലവിൽ പ്രവർത്തനമാരംഭിച്ചു

കാഞ്ഞിരപ്പള്ളി:കോഴി മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള ജില്ലയിലെ ആദ്യത്തെ റെൻഡറിംഗ് യൂണിറ്റ് പാറത്തോട് അഞ്ചിലവിൽ പ്രവർത്തനമാരംഭിച്ചു.തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.റെൻഡറ്റിംഗ് യൂണിറ്റുകൾ ആരംഭിച്ചതോടെ കേരളത്തിൽ
കോഴി മാലിന്യങ്ങൾ മൂലം വഴി നടക്കാൻ കഴിയാതിരുന്ന സ്ഥിതിയ്ക്ക് മാറ്റം വന്നതായി അദ്ദേഹം പറഞ്ഞു.Sൺ കണക്കിന് കോഴിമാലിന്യങ്ങൾ വഴി നീളെ നിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു.ഇതിന് പരിഹാരം കാണാനാണ് സർക്കാർ റെൻഡറിംഗ് പ്ലാൻ്റുകൾ പബ്ളിക്, പ്രൈവറ്റ് പാർട്ടിസിപ്പേഷൻ അടിസ്ഥാനത്തിൽ ആരംഭിക്കാൻ തീരുമാനിച്ചത്.

ഇന്ന് കേരളത്തിലാകെ 42 റൻഡറിംഗ് പ്ലാൻ്റുകൾ ആരംഭിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ മാലിന്യ മുക്ത നവകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷൻ്റെ അംഗീകാരത്തോടെയാണ് യുണൈറ്റഡ് റെൻഡറിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.. കോഴി മാലിന്യങ്ങൾ സംസ്ക്കരിച്ച് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണവും, കൃഷിയ്ക്കുള്ള വളവുമാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. സമ്മേളനത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷനായി.

ഗവ ചീഫ് ഡോ.എൻ ജയരാജ് കുക്കർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശികുമാർ, എരുമേലി പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ സണ്ണി, eബ്ലാക്ക് പഞ്ചായത്തംഗം അഡ്വ.സാജൻ കുന്നത്ത്, സിനിൽ വി മാത്യു,ബോണി വി സെബാസ്റ്റ്യൻ, മാർട്ടിൻ ഡേവിഡ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ജോളി മടുക്ക കുഴി എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top