Kottayam

കേരളത്തിലെ അരിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് FCl ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കോട്ടയം:കേരളത്തിലെ അരിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് AIYF കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം FCI (food corporation of India) യിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഐ ജില്ലാ അസി:സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു.

അന്ന മുട്ടിക്കുന്ന ബിജെപിയെ കേരളം തുടച്ചുനീക്കുമെന്ന് AIYF പ്രഖ്യാപിച്ചു. കേരളത്തിന് അർഹമായ അരി വിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചിങ്ങവനം എഫ് സി ഐ ഗോഡൗണിലേക്ക് എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.1965 ൽ കേന്ദ്രസർക്കാർ നിയമപരമായി കേരള സ്റ്റാറ്റ്യൂട്ടറി റേഷനിങ് ഉത്തരവിലൂടെ നടപ്പിലാക്കിയ അവകാശമാണ് കേന്ദ്ര സർക്കാർ നിഷേധിക്കുന്നതെന്നും രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടെയുള്ള കേന്ദ്രസർക്കാർ നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജില്ലാ പ്രസിഡൻറ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ, AIYF സംസ്ഥാന കൗൺസിൽ അംഗം അജിത്ത് വാഴൂർ, സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എബി കുന്നേ പറമ്പിൽ, AISF ജില്ലാ പ്രസിഡൻറ് ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സിപിഐ ചിങ്ങവനം ലോക്കൽ സെക്രട്ടറി രാജീവ് എബ്രഹാം,സന്തോഷ് കൃഷ്ണൻ, ഹരി മോൻ, R രതീഷ്, സച്ചിൻ സദാശിവൻ, ശ്രീജിത്ത് ടി ആർ, ഫസൽ മാടത്താനി, മാത്യൂസ് ദേവസ്യ, ഷാജോ S, ദീപു മോൻ തുടങ്ങിയവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top