Kottayam

തിരുവാർപ്പിൽ തെരുവുനായ ശല്യം രൂക്ഷം അധികൃതർ നടപടികൾ എടുക്കുക

ഏറ്റുമാനൂർ:തെരുവുനായ ശല്യം രൂക്ഷം അധികൃതർ നടപടികൾ എടുക്കുക .
തിരുവാർപ്പ് ഗ്രാമപഞ്ചയത്തിലെ ആറ്, ഏഴ്, എട്ട് വർഡുകളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായി. ഇറച്ചി വിൽപ്പന ശാലകളുടെ പരിസരത്താണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

വിദ്യാർത്ഥികളുടെയും പ്രയമായവരുടെയും നേരെയാണ് തെരുവ്നായ്ക്കളുടെ പരാക്രമം ഏറെയും. തെരുവ്നായകളുടെ വന്ധീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം എന്നും തെരുവ് നായകൾക്ക് പഞ്ചായത് പ്രത്യേക ഷെൽട്ടറുകൾ നിർമ്മിക്കണമെന്നും എൻ്റെ കുമ്മനം  കൂട്ടായ്മകമ്മറ്റി അവശ്യപ്പെട്ടു. പ്രസിഡൻ്റ് ജാബീർ ഖാൻ അദ്ധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി സ്വാഗതംപറഞ്ഞു. രക്ഷാ ‘ധികാരി എം.എ. അബ്ദുൾജലീൽ ഉദ്ഘാടനം ചെയ്തയോഗത്തിൽ ലെത്തീഫ് മനത്തുകാടൻ, ജലീൽ ലബാ , ഷെമീർ , നിസാം , അർഷദ് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top