പാലാ:കരുതലിൻ കൈകൾ നീട്ടി എ.കെ.സി.സി ചേർപ്പുങ്കൽ

ജീവിത വഴികളിൽ ഇരുളുപടർന്ന മനുഷ്യർക്ക് സഹജീവി സ്നേഹത്തിന്റെ കരുതലൊരുക്കി കത്തോലിക്കാ കോൺഗ്രസ്
ചേർപ്പുങ്കൽ യൂണിറ്റ് . ഉറ്റവരും ഉടയവരുമു പേക്ഷിച്ച അഗതികൾ , വീടുകളിൽ ഏകാന്തതയുടെ തടവറയിൽ പെട്ടവർ , ഒറ്റപ്പെട്ടു പോയ കിടപ്പു രോഗികൾ , വാർദ്ധക്യം രോഗവും പട്ടിണിയും സമ്മാനിച്ചവർ തുടങ്ങി സാമ്പത്തിക സാമൂഹിക മേഖലകളിൽ നിസഹായതനുഭവിക്കുന്ന ആലംമ്പഹീനർക്ക് ആശ്വാസമേകാനായി എ.കെ.സി.സി ആരംഭിക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതിയാണ് കരുതൽ. .എ.കെ.സി.സി. ചേർപ്പുങ്കൽ യൂണിറ്റ് പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്ന വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ കേന്ദ്ര പദ്ധതിയാണ് *കരുതൽ* . പ്രഥമ ഘട്ടത്തിൽ അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും, വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വ്യദ്ധ മാതാപിതാക്കൾക്കും , രോഗികൾക്കും ഭക്ഷണം , മരുന്നുകൾ , അനുദിനാവശ്യ വസ്തുക്കൾ ,
തുടങ്ങിയവ നൽകാനാണ് ശ്രമിക്കുക.

കരുതൽ പ്രൊജക്ടിന്റെ ഉത്ഘാടനം ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിലിന് നൽകി ലോംഗോ നൽകി നിർവഹിച്ചു. അദ്യശ്യനായ ദൈവത്തിന്റെ ദ്യശ്യമായ കരങ്ങളായി , ജീവിത യാത്രയിൽ ഒറ്റപ്പെട്ട
മനുഷ്യർക്ക് ആശ്വാസത്തിന്റെയും , പ്രതീക്ഷയുടെയും, നേർസാക്ഷ്യമായി മാറാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് മാർ മുരിക്കൻ പറഞ്ഞു.
കൂപ്പുന്ന കൈകളെക്കാൾ നീട്ടുന്ന കൈകളാണ് ദൈവത്തിന് പ്രിതീകരമെന്നും , കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാനാകില്ലെന്ന യാഥാർത്ഥ്യമുൾക്കൊണ്ട് കൺമുന്നിൽ കാണുന്ന സഹോദരനെ ദൈവതുല്യനായി കരുതി ഇടപെടുന്ന കരുതൽ പോലുള്ള പദ്ധതികൾ നാടിന് അനുകരണീയ മാതൃകയാണെന്ന് വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
. അഭ്യൂദയകാംഷികളുടെ സഹകരണത്തോടെ കരയുന്നവന്റെ കണ്ണീരൊപ്പുവാനും , വിശക്കുന്നവന്
അപ്പമേകാനുമുള്ള എളിയ ശ്രമങ്ങളാണ് കരുതലിന്റെ കാതലെന്നും ക്രൈസ്തവ മാനവീകതയിലൂന്നിയ ഈ ഉപവി പ്രവർത്തനത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നിശബ്ദമായി ശ്രമങ്ങൾ സജ്ജീവമായി തുടരുമെന്ന് ഡയറക്ടർ ഫാ അജിത്ത് പരിയാരത്ത് പറഞ്ഞു. പാലിയേറ്റീവ് മേഖലയിലെ ജീവൻ രക്ഷാ ഉപകരണങ്ങൾ
താത്കാലിക ആവശ്യങ്ങൾക്കായി മിതമായ നിരക്കിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ
പദ്ധതിയുടെ ഭാഗമായി
ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് മാർട്ടിൻ ജെ കോലടി അറിയിച്ചു. മിനി ജോസഫ് പള്ളിച്ചിറ,
ടി ഡി കുര്യാക്കോസ് , ഷിബു മറ്റപ്പള്ളി,
സിജി വടാത്തുരുത്തേൽ , ഇമ്മാനുവേൽ വരുകാല തുടങ്ങിയവർ പ്രസംഗിച്ചു.