പാലാ :ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിൽ പ്രതിപക്ഷത്തെ വി സി പ്രിൻസ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമായി തന്നെ നില കൊണ്ടു . പാലാ നഗരസഭാ; ജനറൽ ആശുപത്രിക്ക് നമ്പർ ഇട്ടു കൊടുത്തിട്ടുണ്ടോ..? ;അഗ്നി സുരക്ഷാ സർട്ടിഫിക്കറ്റു ഉണ്ടോ..? പഴയ പോസ്റ്റ് മോർട്ട മുറി എവിടെ എന്നീ മൂന്നു കാര്യങ്ങളാണ് വി സി പ്രിൻസ് നഗരസഭാ യോഗത്തിൽ ഉന്നയിച്ചത്.

എന്നാൽ ഇതിനു മറുപടി പറയുന്നതിന് പകരം ഇപ്പോളുള്ള ആശുപത്രിയുടെ സൗകര്യങ്ങൾ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞു കൊണ്ടാണ് സാവിയോ കാവുകാട്ട് പ്രിൻസിനെ എതിരിട്ടത് .ദിവസവും 1500 ഓളം പാവപ്പെട്ട രോഗികൾ ഈ ആശുപത്രിയിൽ വന്നു രോഗ സൗഖ്യവുമായി മടങ്ങുന്നുണ്ട് അത് താങ്കൾക്ക് അറിയാമോ എന്ന് ചെയർമാൻ കൂടെ കൂടെ ചോദിക്കുന്നുണ്ടായിരുന്നു .
താങ്കളല്ലേ ഈ ആശുപത്രിയുടെ ഏറ്റവും അടുത്തുള്ള വ്യക്തി താങ്കൾക്ക് ഒന്ന് സന്ദർശിക്കാൻ പാടില്ലേ എന്നൊക്കെ പറഞ്ഞു സാവിയോ ;ജോസ് ചീരാങ്കുഴി എന്നിവർ പ്രിൻസിനെ എതിരിട്ടപ്പോൾ പ്രതിപക്ഷത്ത് പ്രിൻസിനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലായിരുന്നു .പ്രതിപക്ഷത്തെ സതീഷ് ചൊള്ളാനി സഭയിൽ വന്നരുന്നില്ല.അദ്ദേഹം ഈയിടെയായി സഭയിൽ നിരന്തരം അബ്‌സെന്റാണ് .സീറ്റ് ഉറപ്പിക്കാനായി കോട്ടയത്താണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .

ഭരണ പക്ഷത്തെ തന്നെ ഷാജു തുരുത്തൻ ഭരണപക്ഷത്തിന്റെ തന്നെ നയങ്ങളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ശബ്ദത്തിന്റെ തകരാർ മൂലം ആർക്കും ഒന്നും മനസിലായില്ല .അത് ചെയർമാൻ പറയുകയും ചെയ്തു .തുടർന്ന് ജീവനക്കാർ പുതിയ മൈക്ക് തുരുത്തനായി കൊടുത്തെങ്കിലും ഒന്നും മനസിലായില്ല .വി സി പ്രിൻസും ഒന്നും മനസിലാകുന്നില്ല എന്ന് പരിതപിക്കുന്നുണ്ടായിരുന്നു .ഷാജു തുരുത്തൻ ബിജി ജോജോയെ നോക്കി വലിയ കളിയൊന്നും വേണ്ട എന്നൊക്കെ പറയുന്നുണ്ടായിരുന്നു .തുരുത്തൻ സംസാരിക്കുമ്പോൾ പല വനിതാ മെമ്പർമാരും കുനിഞ്ഞിരുന്നു ചിരിക്കുന്നത് ഷാജുവിനെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ