Kottayam

ഇങ്കുലാബ് വിളിച്ച് കേരളാ കോൺഗ്രസ്(എം) നേതാവ് ടോബിൻ കെ അലക്സ്;ജോസ് കെ മാണി മനുഷ്യസ്നേഹിയാണെന്ന് സിപിഐ(എം) നേതാവ് ഷാർലി മാത്യു

പാലാ :ഇങ്കുലാബ് വിളിച്ച് കേരളാ കോൺഗ്രസ്(എം) നേതാവ് ടോബിൻ കെ അലക്സ്;ജോസ് കെ മാണി മനുഷ്യസ്നേഹിയാണെന്ന് സിപിഐ(എം) നേതാവ് ഷാർലി മാത്യു.ജോസ് കെ മാണി എൽ ഡി എഫ് വിട്ട് പോകുമെന്നുള്ള കിംവദന്തികൾ പ്രചരിക്കവേ ഇന്ന് പാലായിൽ നടന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചു കൊടുത്ത കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ഇങ്കുലാബ് സിന്ദാബാദ് എന്നാണ് വിളിച്ചു തുടങ്ങിയത് .

എന്നാൽ കെ ടി യു  സി (എം) നേതാവ് ജോസുകുട്ടി പൂവേലി കെ ടി യു  സി പ്രകടനങ്ങളിൽ ഇങ്കുലാബ് സിന്ദാബാദ് എന്ന് വിളിക്കാറുണ്ട് .എൽ ഡി എഫിൽ കേരളാ കോൺഗ്രസ് (എം) ചേർന്നതിൽ പിന്നെ ചുവപ്പ് ഷർട്ടും പൂവേലി ധരിക്കാറുണ്ട് .പോസ്റ്റോഫീസ് ജങ്ഷനിൽ ചേർന്ന പൊതു സമ്മേളനത്തിൽ സിപിഐ (എം) ഏരിയാ സെക്രട്ടറിയേറ്റ് മെമ്പർ ഷാർലി മാത്യു ജോസ് കെ മാണിയുടെ വികസനത്തെ രചനാത്മകം എന്ന് വിശേഷിപ്പിക്കുകയും ,സയൻസ് സിറ്റിയും ;ട്രിപ്പിൾ ഐ ടി യും കൊണ്ട് വന്നു വികസനം കരതരാമലമയക്കിയ ജോസ് കെ മാണിയെ മനുഷ്യസ്നേഹി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു .

ജാഥയിൽ മുദ്രാവാക്യം വിളിച്ച മുത്തോലിയിലെ എൻ വി ചക്രപാണിയാവട്ടെ 73 ആം  വയസിലും ആവേശം കൈവിട്ടിട്ടില്ല .ഇടുക്കി ജില്ലയിലെ സിപിഎം ന്റെ ഇരട്ടയാർ ലോക്കൽ സെക്രട്ടറി ആയിരുന്നു .ഇപ്പോൾ മുത്തോലി വെള്ളിലാപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top