പാലാ:ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ സമരം നടത്തുന്നവർ
ആശുപത്രിയും സൗകര്യങ്ങളുo സന്ദർശിച്ചേ പോകാവൂ.

ആശുപത്രി എങ്ങനെയാണെന്ന് യു.ഡി.എഫ് എം.എൽ.എയോട് തന്നെ ചോദിച്ച് ബോദ്ധ്യപ്പെടണം.
ആശുപത്രിക്കെതിരെ കഥ രചിക്കുന്നവർ ആശുപത്രി മാനേജിംഗ് കമ്മിറ്റിയിൽ നിന്നും തങ്ങളുടെ പ്രതിനിധികളെ പിൻവലിക്കണം
മാനേജിംഗ് കമ്മിറ്റി ഒറ്റക്കെട്ടായി തീരുമാനം എടുത്താണ് ഓരോ വിഷയവും പരിഹരിക്കുന്നത്. ആരും ഒരു തർക്കവും അവിടെ ഉണ്ടാക്കാറുമില്ല.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.ഡി.എഫിൻ്റേതാണ്. അവിടെ കുറവ് വന്നിട്ടുണ്ടെങ്കിൽ അത് അവരുടെയും ‘കൂടി ഉത്തരവാദിത്വമാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ സ്ഥാനാർത്ഥി മോഹികൾക്ക് സജീവമാകാനാണോ അതോ ജനങ്ങൾക്ക് ഉപകരിക്കാനാണോ ഈ പൊറാട്ട് നാടകങ്ങൾ.
തോമസ് പീറ്റർ
നഗരസഭാ ചെയർമാൻ