പാലാ: കിൻഫ്രയുടെ ചെയർമാൻ ബേബി ഉഴുത്ത് വാലിൻ്റെ ചിത്രം ക്യാമറയിൽ പകർത്തിയപ്പോൾ യഥാർത്ഥത്തിൽ ഇരുചെയർമാൻമാരും ബേബിയാവുകയായിരുന്നു. സ്കൂൾ കോളേജ് തലത്തിലേക്ക് രണ്ട് ചെയർമാൻമാരും പോയത് പോലെയാണ് അവിടെ കൂടി നിന്ന സൗഹൃത സംഘത്തിനും തോന്നിയത്.

പാലാ മിനി സിവിൽ സ്റ്റേഷന് സമീപം മാടപ്പാട്ട് കുഞ്ഞുമോൻ ആരംഭിച്ച മാടപ്പാട്ട് സ്റ്റുഡിയോയുടെ ഉദ്ഘാടന ശേഷമാണ് ക്യാമറ കണ്ടപ്പോൾ ജോസ് കെ മാണി എം.പിക്ക് ഒരു തോന്നലുണ്ടായത് ബേബി ചേട്ടനിരിക്ക് ഞാൻ ഫോട്ടോയെടുക്കാം നിർദ്ദേശം കേട്ടപ്പോൾ സിബി കുറ്റിയാനിക്കലും ,ബൈജു പുതിയിടത്ത് ചാലിയും ,സണ്ണി പൊരുന്നക്കോട്ടും, ടോബിൻ കെ അലക്സും പ്രോൽസാഹിപ്പിച്ചു.

കിൻഫ്രയുടെ ചെയർമാൻ ബേബി ഉഴുത്ത് വാൽ കസേരയിലിരുന്നപ്പോൾ പത്രപ്രവർത്തകനായ സാംജി പഴേ പറമ്പിൽ ക്യാമറ സെറ്റ് ചെയ്ത് കൊടുത്തു. ഇനി ക്ലിക് ചെയ്തോ സ്റ്റുഡിയോ ഉടമ കുഞ്ഞുമോൻ പറഞ്ഞതും ചെയർമാൻ ചെയർമാൻ്റെ ഫോട്ടോ ഷൂട്ടും തുടങ്ങി. ഇന്ന് പാലാ മിനി സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച മടപ്പാട്ട് സ്റ്റുഡിയോ ഉദ്ഘാടന വേളയിലാണ് കൗതുകകരമായ രംഗമുണ്ടായത്.
ടോബിൻ കെ അലക്സ് ,കെ.ജെ ഫിലിപ്പ് കുഴികുളം ,ബൈജു പുതിയിടത്ത് ചാലിൽ ,സണ്ണി പെരുന്നകോട്ട്, ഡാൻ്റിസ് രാമപുരം ,ജിഷോ ചന്ദ്രൻ കുന്നേൽ, ബേബി ഉഴുത്ത് വാൽ ,ബേബിച്ചൻ മുഴയിൽ ,പ്രസാദ് ഉരുളികുന്നം ,ജോയി സി കാപ്പൻ ,ഫോട്ടോഗ്രാഫർമാരായ ഹരികൃഷ്ണൻ ,വിനയകുമാർ ,സാംജി പഴേ പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു

