പാലാ:നോബി തോമസ് (30), കരോട്ട്എംബ്രയിൽ, പിണ്ണാക്കനാട് എന്നയാളെയാളാണ് നിയമപ്രകാരമുള്ള അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിൻ സ്റ്റിക്കും 1 എക്സ്പ്ളോഡറും കൈവശം വച്ചതിന് അറസ്റ്റിൽ ആയത്.

10.06.25 തീയതി പിണ്ണാക്കനാട് ഭാഗത്തുവച്ച് തിടനാട് പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.


