Kerala

സുഹൃത്തിന്റെ മരണശേഷം ഭാര്യയുടെ ചെക്ക് ബുക്ക് കൈക്കലാക്കി Rs.2500000.(ഇരുപത്തിയഞ്ചു ലക്ഷം രൂപ )കള്ളയൊപ്പിട്ടു പിൻവലിക്കാൻ ശ്രമിച്ചയാളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

കുറവിലങ്ങാട് :സുഹൃത്തിന്റെ മരണശേഷം ഭാര്യയുടെ ചെക്ക് ബുക്ക് കൈക്കലാക്കി Rs.2500000.(ഇരുപത്തിയഞ്ചു ലക്ഷം രൂപ )കള്ളയൊപ്പിട്ടു പിൻവലിക്കാൻ ശ്രമിച്ചയാളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.ടോമി ജോസഫ് (52) കുടിലിൽ വീട്;കാണക്കാരി എന്നയാളാണ്  പോലീസ് കസ്റ്റഡിയിൽ ആയത്.

2024 ജൂൺ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.പരാതിക്കാരിയും ഭർത്താവും ഏറ്റുമാനൂർ ഭാഗത്ത്‌ ഹോട്ടൽ ബിസ്സിനസ് നടത്തിവരികയായിരുന്നു.ഭർത്താവു മരണപ്പെട്ടു പോയതിനു ശേഷം ഇവരുടെ സുഹൃത്തായ പ്രതി പരാതിക്കാരിയടെ പേരിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു ചെക്ക് കൈക്കലാക്കി യതിനു ശേഷം 2500000 രൂപ തുകയെഴുതി വ്യാജമായി ഒപ്പിട്ട് കളക്ഷന്‌ തിരുവനന്തപുരം ബ്രാഞ്ചിലേക്ക് അയച്ചു.

ബാങ്കിൽ നിന്നുമാണ് വിവരം പരാതിക്കാരി അറിഞ്ഞത്. തുടർന്ന് കുറവിലങ്ങാട് പോലീസ് വിവരത്തിന് കേസ് രാജ്സ്റ്റർ ചെയ്തു.വിശദമായ അന്വേഷണത്തിന് ശേഷം 04.06.25 തീയതി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top