Kerala

നേർച്ചയ്ക്ക് കൊണ്ടുവന്ന പൂവൻകോഴിയെ ഒരു ലക്ഷത്തിലധികം രൂപ വില പറഞ്ഞ് സ്വന്തമാക്കി ഇടവകാം​ഗം

നേർച്ചയ്ക്ക് കൊണ്ടുവന്ന പൂവൻകോഴിയെ ഒരു ലക്ഷത്തിലധികം രൂപ വില പറഞ്ഞ് സ്വന്തമാക്കി ഇടവകാം​ഗം. നട്ടാശ്ശേരി പൊൻപള്ളി സെൻ്റ് ജോ‌‍ർജ് യാക്കോബായ സുറിയാനി പള്ളിയിൽ നേർച്ചയായി സമർപ്പിച്ച പൂവൻ കോഴിക്കാണ് റെക്കോർഡ് വില ലേലത്തിൽ ലഭിച്ചത്. 1,25,101 രൂപയ്ക്കാണ് കോഴി വിറ്റു പോയത്. ഇടവകാം​ഗമായ സോണി ​ജേക്കബാണ് പൊന്നുംവില നൽകി കോഴിയെ സ്വന്തമാക്കിയിരിക്കുന്നത്.

പൊൻപള്ളി സെൻ്റ് ജോർജ് പള്ളിയിൽ പെരുന്നാളിന്നോട് അനുബന്ധിച്ച് നേർച്ചയ്ക്കായി ഇത്തരത്തിൽ കോഴികളെ കൊണ്ടുവരാറുണ്ട്. ഈ കോഴികളെ ലേലം വെച്ചാലുടൻ ഇടവകാ​ഗംങ്ങൾ പൊന്നും വില നൽകി ഇവയെ സ്വന്തമാക്കും. 100 മുതൽ ചില സമയങ്ങളിൽ പതിനായിരം വരെ വില എത്താറുണ്ട്. എന്നാൽ വീറും വാശിയും നിറഞ്ഞ ചില ലേല മത്സരത്തിൽ ഈ തുക കൂടും. അത്തരത്തിൽ 60,000 രൂപയ്ക്കാണ് കഴിഞ്ഞ വർഷം പൂവൻ കോഴി ലേലത്തിൽ പോയത്. ഈ തവണ അത് 1 ലക്ഷവും കടന്ന് മുന്നോട്ട് പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top