പാലാ :പാലാ മിനി സിവിൽ സ്റ്റേഷൻ ജങ്ഷനിൽ ട്രാഫിക് പരിഷ്‌ക്കാരത്തിന്റെ ഭാഗമായി സിമന്റ് ഇഷ്ടിക കൊണ്ട് വൃത്തം നിർമ്മിച്ചിട്ടുള്ളത് പൊതു ജനങ്ങളിൽ പ്രതിഷേധമുണ്ടാക്കി .ഈ പരിഷ്‌ക്കാരം കൂടുതൽ ബ്ലോക്ക് ഉണ്ടാക്കുവാൻ മാത്രമേ ഇഡാ വറുത്തു എന്നാണ് ഈ ഭാഗത്തെ ഓട്ടോ ഡ്രൈവർമാർ പറയുന്നത് .

പൊതു പ്രവർത്തകരോടും രാഷ്ട്രീയ പാർട്ടികളോടും ഒന്നും തന്നെ ഈ പരിഷ്‌ക്കാരത്തെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് കെ ടി യു സി നിയോജക മണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി പൂവേലി അഭിപ്രായപ്പെട്ടു.അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌ക്കാരം നീക്കിയില്ലെങ്കിൽ കെ ടി യു സി പ്രവർത്തകർ ഈ സിമന്റ് ഇഷ്ടിക നീക്കം ചെയ്യുമെന്ന് ജോസുകുട്ടി കോട്ടയം മീഡിയയോട് പറഞ്ഞു .

പ്രാഥമികമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുവാനോ മറ്റു മാർഗങ്ങളോ അധികാരികൾ തയ്യാറാകാതെ രണ്ടോ മൂന്നോ ഉദ്യോഗസ്ഥർ ചേർന്നാണ് ഇതുപോലെയുള്ള ഉട്ടോപ്യൻ തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് അറിയുവാൻ സാധിച്ചിട്ടുള്ളത് .

