പാലാ :കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വയോനന്മ പദ്ധതിയുടെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ആർ ഡി ഓ (റവന്യൂ ഡിവിഷണൽ ഓഫിസ് )-യിൽ സൗജന്യ നിയമ സഹായ ക്ലിനിക് പ്രവർത്തനമാരംഭിച്ചു .

പരാതികൾ പരിഹരിക്കുന്നതിനും പരാതികൾ സ്വീകരിക്കുന്നതിനും നിയമോപദേശത്തിനുമായി അഭിഭാഷകന്റെ സേവനം സൗജന്യമായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ തിങ്കളാഴ്ച ക്ലിനിക് പ്രവർത്തിക്കുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് :04822216050


