കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബി.ആനന്ദരാജും പാർട്ടിയും, മെയ് ഒന്നാം തീയതി മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ വച്ച് പന്നാം പറമ്പിൽ വീട്ടിൽ ഷാജി സി കെ മകൻ അനന്തു ഷാജി 28/ വയസ്സ് എന്നയാളെ 30 ഗ്രാം കഞ്ചാവുമായി പിടികൂടി.

ആനി ദിവസം തന്നെ മറ്റൊരു മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ വച്ച് മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ കടനാട് കരയിൽ കല്ലിടിക്കൽ താഴെയിൽ വീട്ടിൽ വാസു മകൻ ജോമോൻ.പി.25/ വയസ്സ് എന്നയാളെ 25 ഗ്രാം കഞ്ചാവുമായി പിടികൂടി ഇരുവരെയും നിയമാനുസരണം അറസ്റ്റ് ചെയ്തു കേസാക്കി. നിയമാ നുസരണമുള്ള ജാമ്യത്തിൽ വിട്ടയച്ചു . റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി. കണ്ണൻ, പ്രിവ. ഓഫീസർ ഗ്രേഡ് നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ വിനോദ് കുമാർ.വി., എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

കോട്ടയം എക്‌സൈസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു ഇരുവരും.മെഡിക്കൽ കോളേജ് ഭാഗത്ത് വർധിച്ചു വരുന്ന രാസലഹരി ഉപയോഗത്തിനെതിരെ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ കോട്ടയം എക്സൈസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി .

