Kerala

തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയ പാതയിൽ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ബിജെപി  വെള്ളയമ്പലത്തെ KSEB ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി

തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയ പാതയിൽ തെരുവുവിളക്കുകൾ കത്താത്തതിൽ ബിജെപി പ്രതിഷേധം. വെള്ളയമ്പലത്തെ KSEB ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോകുന്ന വഴിയിൽ ബിജെപി സ്വീകരണം ഒരുക്കിയ വെള്ളയമ്പലം ജംഗ്ഷനിലെ തെരുവു വിളക്കുകൾ പ്രവർത്തിച്ചിരുന്നില്ല. ഇത് സുരക്ഷാ വീഴ്ച ആണെന്നാണ് ആരോപണം.

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി വെള്ളയമ്പലം ഭാഗത്തുള്ള തെരുവ് വിളക്കുകൾ പലതും പ്രകാശിച്ചിരുന്നില്ല. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുന്നു എന്നറിഞ്ഞിട്ടും നഗരസഭാ ഇതുമായി ബന്ധപ്പെട്ട് ഒരു ഇടപെടലുകളും നടത്തിയിരുന്നില്ല. അതിനിടയിലാണ് ഈ വിഷയം മുൻ നിർത്തിക്കൊണ്ട് ബിജെപി കൗൺസിലർമാർമാരും നേതാക്കളുമടക്കമുള്ളവർ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളും വെള്ളയമ്പലം ഭാഗത്ത് ഉണ്ടായി. പ്രധാനമന്ത്രി രാജ്ഭവനിലേക്ക് എത്തിയതിന് ശേഷമായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. എത്രയും വേഗം തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കാമെന്ന കെഎസ്ഇബിയുടെ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രവർത്തകർ സമരം അവസാനിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top