Kerala

ഷിബുവിന്റെ സംഗീതോപകരണക്കടയുടെ ഉദ്‌ഘാടനത്തിനു എത്തിയപ്പോൾ എല്ലാവരും കൊച്ചുകുട്ടികളായി:ബിജി ജോജോയും ,ബൈജുവും തബലയടിച്ചു

പാലാ :മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡ് പാലായിൽ തുടങ്ങിയ സംഗീതോപകരണ വിൽപ്പന ശാലയുടെ ഉദ്‌ഘാടനത്തിന് എത്തിയപ്പോൾ മുഖ്യാതിഥികളെല്ലാം കൊച്ചു കുട്ടികളെപോലെയായി.ആദ്യ വിൽപ്പന ഉദ്‌ഘാടനം ചെയ്ത വൈസ് ചെയർപേഴ്‌സൺ  ബിജി ജോജോ തബലയടിച്ചാണ് ആദ്യ വിൽപ്പന ഉദ്‌ഘാടനം ചെയ്തത് .

ഉദ്‌ഘാടകനായ  തോമസ് പീറ്ററും സംഗീത ഉപകരണങ്ങളെല്ലാം ഉപയോഗിച്ചും തൊട്ടും പിടിച്ചുമെല്ലാം നോക്കുന്നുണ്ടായിരുന്നു .സന്തോഷ് മരിയസദനം മര്യസദനത്തിലെ അന്തേ വാസികൾക്ക് വേണ്ടി ഒരു തബല വാങ്ങി.പണം കൈയ്യോടെ നൽകുകയും ചെയ്തു .ഉദ്‌ഘാടനം കഴിഞ്ഞതോടെ രണ്ടു യുവാക്കൾ ജെറിൻ സൂര്യയും ;അനക്‌സും ചേർന്ന്  മാനുവൽ ട്രമ്പ്സ് ഉപയോഗിച്ചും ഗിത്താർ ഉപയോഗിച്ചും വെസ്റ്റേൺ മ്യൂസിക് പാടുവാൻ ആരംഭിച്ചു.അവിടെ ഉദ്‌ഘാടന ചടങ്ങിന് കൂടിയവരെയെല്ലാം അത് ആഹ്ദിളാ പ്പിച്ചു .

ഇതിനിടെ മൂഴയിൽ ജൂവലറിയുടെ ഓണർ ലിബി  മൂഴയിൽ വന്ന് മാനുവൽ ട്രമ്പ് ഉപയോഗിക്കുവാൻ തുടങ്ങി ,കൗൺസിലർ ബൈജു കൊല്ലമ്പറമ്പിലും ട്രമ്പ്സിൽ ഒരു പിടി പിടിച്ചു .തലമുടി പറ്റെ വെട്ടിയ മിച്ചു എന്ന പെൺകുട്ടി ഏറെ നേരം കീ ബോർഡ് വായിച്ചത്  എല്ലാവരെയും ആകർഷിച്ചു .ഷോൺ പിയാനോയിൽ സംഗീത മഴ തന്നെ തീർത്തു.ആകെ കൂടി ഒരു ഉത്സവ മേളം തീർത്തു.ഉദ്‌ഘാടനങ്ങളിലെ വ്യത്യസ്തത എന്നെ ഈ ഉദ്‌ഘാടനത്തെ കുറിച്ച് പറയാനാവൂ.കാഞ്ഞിരപ്പള്ളി ;ഈരാറ്റുപേട്ട ;ഏറ്റുമാനൂർ ;മുണ്ടക്കയം ,ഉഴവൂർ;പൂഞ്ഞാർ ഭാഗത്ത് ഇത്തരം സംഗീത ഉപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ നിലവിലില്ല.പാലായിലെയും പരിസരത്തെയും സംഗീത പ്രേമികൾക്ക് ഒരു സമ്മാനം തന്നെയാണ് ഈ സംഗീത ഉപകരണ ഷോപ്പ്.

ഷിബു മ്യൂസിക് ഇൻസ്ട്രുമെന്റസ് ഷോപ്പിന്റെ ഉദ്‌ഘാടനം സംഗീതാത്മകമായ തന്നെ പരിലസിച്ചു മുന്നേറി .നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു .ആദ്യ വിൽപ്പന വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ നിർവഹിച്ചു .സന്തോഷ് മരിയസദനത്തിന് തബല നൽകിയാണ് വിൽപ്പന ഉദ്‌ഘാടനം ചെയ്തത് .ഫാദർ ജോസഫ് തടത്തിൽ ;ഫാദർ ജോഷി പുതുപ്പറമ്പിൽ ;കൗൺസിലർമാരായ ഷാജു തുരുത്തൻ ;ബൈജു കൊല്ലംപറമ്പിൽ എന്നിവരും ;സന്തോഷ് മണർകാട് ;ജോയി കളരിക്കൽ ;സതീഷ് മണർകാട് ;ലിബി മൂഴയിൽ ;ജയേഷ് ;റിൻസോയ് ചേർപ്പുങ്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

സംഗീത ഉപകരണങ്ങൾക്ക് :7736204320 

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top