പാലാ :കെ ടി യു സി യിൽ ഉണ്ട് എന്നാൽ കേരളാ കോൺഗ്രസിൽ ഇല്ല .കേരളാ കോൺഗ്രസ് എമ്മിന്റെ തൊഴിലാളി വിഭാഗമായ കെ ടി യു സി എമ്മിന്റെ വേദിയിൽ ഇക്കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പാലാ നഗര സഭയിലെ ഒരു കൗൺസിലർ ഇന്ന് നടന്ന ഓപ്പൺ ജിം ഉദ്‌ഘാടനം മുകളിലിരുന്ന് നോക്കി കണ്ടു .താഴെ പാർട്ടി ചെയർമാൻ ജോസ് കെ മാണി മുൻസിപ്പൽ സ്റ്റേഡിയത്തിനോട് ചേർന്നുള്ള ഓപ്പൺ ജിം ഉദ്‌ഘാടനം ചെയ്യുമ്പോൾ മുകളിൽ മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിൽ നിന്ന് നോക്കി കാണുകയായിരുന്നു കേരളാ കോൺഗ്രസിൽ തന്നെയുള്ള ഈ കൗൺസിലർ .

ഭരണ പക്ഷത്താണോ പ്രതിപക്ഷത്താണോ എന്നൊന്നും പുള്ളിക്കാരന് നിശ്ചയമില്ല .ചിലപ്പോൾ ഭരണ പക്ഷത്താണെന്നു തോന്നും ,ചിലപ്പോൾ പ്രതിപക്ഷത്താണെന്നു തോന്നും പ്രവർത്തി കണ്ടാൽ .പ്രതിപക്ഷക്കാരോട് മൂന്നു സീറ്റ് ചോദിച്ചെന്നാണ് റിപ്പോർട്ട്.അപ്പോൾ ദേശീയ പാർട്ടി ചോദിച്ചു ഒന്നെങ്കിൽ എം എൽ എ യുടെ പാർട്ടിയിൽ ആണെന്ന് പറഞ്ഞു വരുക അല്ലെങ്കിൽ തൊടുപുഴ കുഞ്ഞാണ്ടൻ ആണെന്ന് പറഞ്ഞു വരിക സ്വതന്ത്രനാണെന്നു പറഞ്ഞു കളി വേണ്ട എന്നാണ് അവർ മൊഴിഞ്ഞത്.വിജയിച്ചു തൂക്ക് നഗരസഭ വന്നാൽ പിന്നെ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് ആനിയേൽ ചെള്ളുള്ള നേതാവിന് അറിയാം .
അതുകൊണ്ടു തന്നെ സൗണ്ട് ബോക്സിനു തകരാർ പറ്റിയ കൗൺസിലർ കെ ടി യു സി യോഗത്തിൽ പങ്കെടുത്തു.വീരവാളി പട്ടുവിതാനത്തോടെ സ്വീകരിച്ചാലോ എന്നായിരുന്നു ധാരണ. എന്നാൽ സ്വീകരണം തണുത്തതായിരുന്നു .കെ ടി യു സി യോഗത്തിലെ പരിയം പുറത്ത് നിർത്തിയ സ്വീകരണം കാരണം ഓപ്പൺ ജിം ഉദ്‌ഘാടനം മുകളിലിരുന്ന് കണ്ടു സായൂജ്യമടഞ്ഞു. .ത്രിമാന വീകഷണവും ഉണ്ടായിരുന്നു .മൂന്നു വശത്തു കൂടെയും ജോസ് കെ മാണി എക്സർസൈസ് ചെയ്യുന്നത് നോക്കി കണ്ടു ആശ്വാസം കൊണ്ടു.വളയിട്ട കൈകളാണ് സൗണ്ട് ബോക്സിന് തകരാർ പറ്റിയ കൗൺസിലറെ നയിക്കുന്നതെന്ന് ഒരു ആക്ഷേപം കുഞ്ഞാണ്ട കേരളാ കോൺഗ്രസിന്റെ ഇടനാഴികളിൽ പറഞ്ഞു കേൾക്കുന്നുണ്ട് .
1979 ൽ പുറത്തിറങ്ങിയ ഇതാ ഒരു തീരം എന്ന ചിത്രത്തിൽ യൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ ജെ ജോയ് ഈണം നൽകി ,യേശുദാസ് പാടിയ ഗാനം ഇത്തരുണത്തിൽ സ്മരണീയമാണ് .
അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും (അക്കരെ )
ഒന്നുകിൽ ആൺകിളി അക്കരേയ്ക്ക് അല്ലെങ്കിൽ പെൺകിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ ഹൈലേസമാലീ ഹോയ് ലമാലീ ഹൈലേസമാലീ
മുറ്റത്തെ മുല്ലയിൽ മൊട്ടു കിളിർത്തത് നീയറിഞ്ഞോടീ
മൊട്ടിനകത്തൊക്കെ തേൻ നിറഞ്ഞത് നീയറിഞ്ഞോടി
മറിമാൻമിഴിയാളേ മലർ തേൻമൊഴിയാളേ (2)
ഹോയ് ലമാലീ ഹൈലേസമാലീ ഹോയ് ലമാലീ ഹൈലേസമാലീ (അക്കരെ )
നീലവാനിൽ നിലാവുദിച്ചത് നീയറിഞ്ഞോടീ
കരളിലൊക്കെയും കുളിരു വീണത് നീയറിഞ്ഞോടീ
മറിമാൻമിഴിയാളേ മലർ തേൻമൊഴിയാളേ (2)
ഹോയ് ലമാലീ ഹൈലേസമാലീ ഹോയ് ലമാലീ ഹൈലേസമാലീ (അക്കരെ

