ഇടനാട്-വലവൂർ ശക്തിവിലാസം എൻ.എസ്.എസ്. കരയോഗം, ഇടനാട്ടുകാവ് ദേവസ്വം, ഇടനാട് ആർ.പി.എസ് എന്നിവയുടെ പ്രസിഡണ്ടും പാലായിലെ പ്രമുഖ അഭിഭാഷകനും ആയിരുന്ന പൊയ്യാനിൽ അഡ്വക്കേറ്റ് പി. എൻ. സോമശേഖരൻ നായർ (68) നിര്യാതനായി.

ഭാര്യ പരേതയായ ഗീത അന്തീനാട് കീപ്പാറ കുടുംബാംഗമാണ്. മക്കൾ അഖിൽ ശേഖർ, നിഖിൽ ശേഖർ (സ്വീഡൻ) ആകാശ് ശേഖർ (കാനഡ) മരുമകൾ: രഞ്ജിത അഖിൽ (IIIT, വലവൂർകോട്ടയം)
സംസ്കാരം നാളെ (16/02/25 – ഞായറാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.

