Kerala

10- മത്.ഇടപ്പാടി മുതൽ ശിവഗിരി വരെ തീർഥാടനപദയാത്ര പീതാംബരദീക്ഷ ഡിസംബർ 22ന് ഇടപ്പാടി ക്ഷേത്രത്തിൽ

പാലാ :10- മത്.ഇടപ്പാടി മുതൽ ശിവഗിരി വരെ തീർഥാടനപദയാത്ര പീതാംബരദീക്ഷ ഡിസംബർ 22ന് ഇടപ്പാടി ക്ഷേത്രത്തിൽ… പാല:92-ാമത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായി എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻറെ നേതൃത്വത്തിൽ നടക്കുന്ന 10- മത് ഇടപ്പാടി _മുതല് ശിവഗിരി വരെ,
ശിവഗിരി- ഗുരുകുലം തീർത്ഥാടന പദയാത്ര 2024 ഡിസംബർ 26 ന് ആരംഭിച്ച് 2025 ജനുവരി 1 ന് ശിവഗിരി മഹാസമാധിയിൽ എത്തുന്നു.

ഡിസംബർ 22 ഞായർ 5 മണിക്ക് എടപ്പാടി ക്ഷേത്ര മേൽശാന്തി സനീഷ് ശാന്തികൾ പീതാംബരദീക്ഷ നൽകും. 26 രാവിലെ 6-30 ന് പദയാത്ര എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡൻറ് ശ്രീ. കെ പത്മകുമാർ ഫ്ലാഗ്ഓഫ് നിർവ്വഹിക്കുന്നു. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അധ്യക്ഷത വഹിക്കും, കൺവീനർ എം. എം . ആർ ഉല്ലാസ്, വൈസ് ചെയർമാൻ സജീവ് വയലാ,ജോയിൻ കൺവീനർ ഷാജി തലനാട്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ രാമപുരം സിറ്റി രാജൻ ,അനീഷ് പുല്ലുവേലി, സാബു പിഴക് ,സുധീഷ് ചെമ്പൻകുളം, സജി ചേന്നാട് എന്നിവർ പ്രസംഗിച്ചു. സ്ഥിരം പദയാത്രികരായി പേര് നൽകിയിരിക്കുന്ന മുഴുവൻ ആളുകളും 22_ തീയതി വൈകുന്നേരം അഞ്ചുമണിക്ക് ഇടപ്പാടി ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് അറിയിക്കുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top