Kerala

അകലെയാണെങ്കിലും അടുത്തുണ്ട് ഈ ജനകീയ മെമ്പർ അനുമോൾ മാത്യു

പാലാ :അവരൊക്കെ ജയിച്ചാൽ അവരെ കാണാൻ 150 രൂപാ ഓട്ടോ കൂലി മുടക്കി പോണം പോകാൻ ;നമ്മുടെ നാട്ടിലുള്ളവരെയല്ലേ വിജയിപ്പിക്കേണ്ടത് . ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ വാർഡ് മെമ്പറായ അനുമോൾ മാത്യുവിന്‌ തെരെഞ്ഞെടുപ്പ് ഗോദയിൽ തുടക്കത്തിൽ തന്നെ പഴി കേൾക്കേണ്ടി വന്നിരുന്നു.കാരണം ഭരണങ്ങാനം പഞ്ചായത്തിലെ രണ്ടാം വാർഡായ ഉള്ളനാട്ടിൽ നിന്നും ആറ് കിലോ മീറ്റർ താണ്ടി പാമ്പൂരാംപാറയിൽ വന്നു മത്സരിക്കുമ്പോൾ എതിരാളികൾ ശക്തമായ മണ്ണിന്റെ മക്കൾ വാദം ഉയർത്തിയിരുന്നു .

പക്ഷെ ജനകീയ പ്രവർത്തനം കൊണ്ട് ആര് കിലോ മീറ്റർ ദൂരത്തെ ആറ് സെക്കന്റായി കുറയ്ക്കുവാൻ അനുമോൾ മാത്യു എന്ന ഈ സിപിഐ യുടെ മെമ്പർക്ക് കഴിഞ്ഞു .ദുഃഖ വെള്ളിയാഴ്ച കുരിശിന്റെ വഴി നടക്കുന്ന പാമ്പൂരാംപാറ പള്ളിയും ,അളനാട് ക്ഷേത്രവും ,കന്യാസ്ത്രീ മഠങ്ങളും ഒക്കെ ഇഡാ കലർന്ന ഈ വാർഡിൽ പ്രവർത്തനം കൊണ്ട് ജനകീയ മുഖം നേടിയിരിക്കുകയാണ് ഈ മെമ്പർ .

സി പി ഐ യുടെ പാലാ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിലും മഹിളാ സംഘം ജില്ലാ നേതൃത്വത്തിലുമുള്ള അനുമോൾ മാത്യു ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മെമ്പറായി കഴിഞ്ഞു .വികസനത്തിൽ രാഷ്ട്രീയമില്ല എന്നാണ് ഈ മെമ്പറുടെ പക്ഷം .കുടി വെള്ള ക്ഷാമം നേരിടുന്ന എ ഇ പ്രദേശത്തു ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 60000 ലിറ്റർ കൊള്ളുന്ന ടാങ്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ് .ഈ ടാങ്കിനുള്ള സ്ഥലം മഠത്തിപ്പറമ്പിൽ കുടുംബത്തിലെ ആറോളം വനിതകൾ നാലു സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയതാണ് .ജനകീയ മെമ്പർ അഭ്യർത്ഥിച്ചപ്പോൾ സ്ഥലം വിട്ടു നൽകാൻ അവർക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ . പഴയ കുടി വെള്ള പദ്ധതിയുടെ ഒന്നര ഇഞ്ച് പൈപ്പ് മാറ്റി രണ്ടര ഇഞ്ച് പൈപ്പാക്കുന്നതിനായി പഞ്ചായത്തിൽ നിന്നും നാല് ലക്ഷം രൂപാ അനുവദിപ്പിക്കുവാനും ഈ മെമ്പർക്ക് കഴിഞ്ഞു .

നാലു പുതിയ റോഡുകൾ വെട്ടിയത് വഴി നിരവധി കുടുംബങ്ങൾക്ക് സഞ്ചാരം സുഗമമാക്കി .ലൈഫ് പദ്ധതിയിൽ പെടുത്തി ഈ വാർഡിൽ നിന്നും ഏറ്റവും കൂടുതൽ പേർക്ക് ഭവനം നൽകുവാനും സാധിച്ചു .അംഗനവാടി വാടക കെട്ടിടത്തിൽ  പ്രവർത്തിച്ചു കൊണ്ടിരുന്നത് സ്ഥലം വാങ്ങി ,കെട്ടിടം നിർമ്മിച്ച് പ്രവർത്തിപ്പിക്കുവാൻ സാധിച്ചതിൽ അഭിമാനമുണ്ട് .രണ്ടു യോഗാ സെന്ററുകൾ ആരംഭിക്കാൻ സാധിച്ചത് വഴി ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹരിക്കുവാനായി .

വിവിധ പ്രദേശങ്ങളിലെ സുമനസുകളെ  കണ്ടെത്തി അവരെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ച് 50 ഓളം കസേരകളും ,മേശയും പടുതയും വാങ്ങി അതൊക്കെ സാധാരണ ജനങ്ങൾക്ക്‌ വാടകയില്ലാതെ ലഭ്യമാക്കി .ഇതുമൂലം സാധാരണ ജനങ്ങൾക്ക്‌ മരണം ,ജനനം ,പ്രാർത്ഥന കൂട്ടായ്മ തുടങ്ങിയ അവസരങ്ങളിൽ അധിക സാമ്പത്തിക ബാധ്യത വരാതെ ലഘൂകരിക്കാനായി . ഇത്രയും കാര്യങ്ങൾ ചെയ്തപ്പോൾ ഉദ്യോഗസ്ഥരുടെയും ,പഞ്ചായത്തിന്റെയും നിർലോഭ സഹകരണം ഉണ്ടായിരുന്നു .പാമ്പൂരാംപാറയുടെ ദത്ത് പുത്രി എന്നല്ല സ്വന്തം പുത്രിയായി മാറി കഴിഞ്ഞു അനുമോൾ മാത്യു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top