Kerala

ഷാജൻ സ്കറിയയ്‌ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവും :ചാൾസ് ചാമത്തിൽ

തിരുവല്ല :പ്രസിദ്ധ മാധ്യമ പ്രവർത്തകനായ ഷാജൻ സ്കറിയയ്‌ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവുമാണെന്ന് സി മീഡിയ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ അഭിപ്രായപ്പെട്ടു.മാധ്യമ പ്രവർത്തകരെ ആക്രമണത്തിലൂടെ പിന്തിരിപ്പിക്കാമെന്നുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം വ്യാമോഹം മാത്രമാണെന്നും ചാൾസ് ചാമത്തിൽ ചൂണ്ടിക്കാട്ടി .

ഓരോ കക്ഷികളുടെയും ശാക്തിക മേഖലകളിൽ അതാതു കക്ഷികൾ കട്ടി കൊണ്ടിരിക്കുന്നത് ഗുണ്ടായിസം മാത്രമാണ് .നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണ്ണാടകത്തിൽ ഗൗരി ലങ്കേഷ് എന്ന പത്ര പ്രവർത്തകയെ 2017 സെപതംബർ മാസം അഞ്ചാം തീയതി വെടി വച്ച് കൊല്ലുകയുണ്ടായി.കൊലയാളികൾക്ക് ജാമ്യം ലഭിച്ചപ്പോൾ കുങ്കുമം ചാർത്തിയാണ് അവരെ സ്വീകരിച്ചത് എന്നതും ഓർക്കേണ്ടതുണ്ട് .

കേരളത്തിൽ ഷാജൻ സക്കറിയയ്‌ക്കെതിരെ നടത്തിയ വധ ശ്രമം ഇപ്പോഴുണ്ടായതെങ്കിൽ തിരുവനന്തപുരത്ത് പി എം ബഷീറും ;പ്രദീപ് കുമാറിനും ജീവൻ നഷ്ട്ടപ്പെടുവാനിടയായത് അവരുടെ ശത്രുക്കൾ വളരെ പ്ലാനുകളോടെ നടത്തിയ കൊലപാതകമായിരുന്നു .പ്രദീപ് കുമാറിന്റെ തലയിലൂടെയാണ് ഒരു ടിപ്പർ ഐഡിസികിട്ടേച്ചും കടന്നു പോയത് .ടിപ്പർ ലോറി കണ്ടെത്താൻ തന്നെ മൂന്നു ദിവസം പിടിച്ചു .ബഷീറിനെ കാറിടിച്ചു വീഴ്ത്തിയത് ഐ പി എസ് കാരൻ ശ്രീറാം വെങ്കിട്ടരാമൻ ആയിരുന്നെങ്കിലും ;അദ്ദേഹം മദ്യപിച്ചിരുന്നോ എന്നുള്ള ടെസ്റ്റ് പോലും നടത്താൻ 24 മണിക്കൂറിനു ശേഷമാണ് നടത്തിയത്.

ഡൽഹിയിൽ സിപിഎം അനുകൂല തെരുവ് നാടക കലാകാരനായ സഫ്‌ദർ ഹാഷ്മിയെ കോൺഗ്രസ് ഗുണ്ടകൾ തല്ലിക്കൊന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തി എന്നായിരുന്നു .അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മിയെ കേരളത്തിൽ കൊണ്ടുവന്നു കവിത അവതരിപ്പിക്കുകയും ചെയ്തിരുന്നു .പത്ര പ്രവർത്തകരെ ചോരയിൽ മുക്കി കൊല്ലുവാനുള്ള പ്രവണത കടത്തമാണെന്നു സി മീഡിയ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ ഓർമ്മിപ്പിച്ചു .

ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേര് ഉയരുന്നു ,ഉയരുന്നു അവർ നാടിന് മോചന രണാങ്കണത്തിൽ പടരുന്നു എന്ന് ആദ്യ കാലത്ത് ആവേശ പൂർവം കവിത പാടിയിരുന്ന പ്രസ്ഥാനത്തിൽ നിന്നും ഷാജൻ സ്ക്കറിയയ്‌ക്കെതിരെ ഇത്തരമൊരു വധശ്രമം ഉണ്ടായത് ഭീരുത്വം മാത്രമാണെന്നും ;ചരിത്രം സമരായുധമാണെന്നു ഓർക്കേണ്ടതുണ്ടെന്നും കോട്ടയം മീഡിയാ ചീഫ് എഡിറ്റർ തങ്കച്ചൻ പാലാ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top