പാലാ :പാലായിലെ ജനതയുടെ ദേശീയോത്സവമായ പാലാ അമലോത്ഭവ ദൈവ മാതാവിന്റെ ജൂബിലി തിരുനാളിൽ ഇത്തവണ സാംസ്ക്കാരിക ഘോഷയാത്രയും ;ടൂ വീലർ ഫാൻസി ഡ്രസ്സും വേണ്ടെന്നുള്ള പള്ളി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വിശ്വാസികൾ പ്രതികരിക്കുവാൻ തുടങ്ങി.ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ രൂപതാധ്യക്ഷനുള്ള കത്തായിട്ടാണ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്.സാംസ്ക്കാരിക ഘോഷയാത്രയും ;ടൂ വീലർ ഫാൻസി ഡ്രസ്സിലും ഹൈന്ദവീയത കണ്ടെത്തിയവർ നാളെ മീനച്ചിൽ കർത്താക്കളുടെ പിൻഗാമികളെ കത്തീഡ്രൽ പള്ളിയിലെ ദനഹാ രാക്കുളി തിരുന്നാളിന് കൽക്കുരിശുങ്കൽ നിലവിളക്ക് കത്തിക്കുന്നതിൽ നിന്നും മാറ്റി നിർത്തുമോ എന്നും ചോദിക്കുന്നുണ്ട് .
പാലാ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഒരു തുറന്ന കത്ത്. ..
പിതാവേ അങ്ങയുടെ കീഴിൽ പാലാ ടൗണിൽ പാലായുടെ അഭിമാനമായി നിലകൊള്ളുന്ന അമലോത്ഭവ ജൂബിലി കപ്പേളയുടെ ഏറ്റവും വലിയ ആഘോഷമായ ജൂബിലി പെരുന്നാളിന്റെ ഈ വർഷത്തെ പരിപാടികളിൽ മാറ്റം വരുത്തുവാൻ പള്ളികമ്മറ്റിയിൽ നുഴഞ്ഞു കയറിയ ചില വർഗ്ഗീയ വിഷങ്ങൾ ശ്രമിക്കുന്നതായി അറിഞ്ഞത് കൊണ്ടാണ് ഇങ്ങനെയൊരു കത്ത് അങ്ങേയ്ക്ക് എഴുതുന്നത്.
ജൂബിലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പതിറ്റാണ്ടുകളായി നടത്തപ്പെടുന്ന ടു വീലർ ഫാൻസി ഡ്രസ്സ് മത്സരവും ഒപ്പം വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്രയും ഈ വർഷം മുതൽ വേണ്ടാ എന്ന് വെയ്ക്കുവാൻ ആണ് എന്ന് തീരുമാനിച്ചതായി അറിയുന്നു .
കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ വിതരണക്കാരനും അതേ സമയം തന്നെ തീവ്ര മുസ്ലീം നിലപാടുകൾ ഉള്ള ഒരു സംഘടനയുടെ ദിനപത്രത്തിന്റെ പാലായിലെ ലേഖകനുമായ ഒരു വ്യക്തിയും ഒപ്പം അരമന വക സ്ഥാപനങ്ങളിൽ കോൺട്രാക്ട് ജോലികൾ ചെയ്ത് സമ്പന്നനായ പാലാ പള്ളി വക കൊട്ടാരമറ്റം സന്തോം ബിൽഡിങ്ങിൽ അസാധ്യ കാര്യങ്ങളുടെ മാധ്യസ്ഥന്റെ പേരിൽ ഇലക്ട്രിക്കൽ പൈപ്പ് പണികളുടെ കട നടത്തുന്നയാളുമാണ് ഈ തീരുമാനങ്ങൾക്ക് പിന്നിൽ എന്ന് അറിയുവാൻ കഴിഞ്ഞു.
പാലായിലെ സർവ്വ മതസ്ഥരും ഒരേ പോലെ ആഘോഷിക്കുന്ന ജനലക്ഷങ്ങൾ ജാതി മത വ്യത്യാസമില്ലാതെ ഒന്ന് ചേരുന്ന ഈ പെരുന്നാളിന് പകൽ പരിപാടികളിലെ ഏറ്റവും ശ്രദ്ധേയമായ ഈ രണ്ട് കാര്യങ്ങളും ഒഴിവാക്കുവാൻ ഈ വിഷജന്മങ്ങൾ ഉന്നയിച്ചത് ഈ പരിപാടികളിൽ ഹൈന്ദവ ദൈവങ്ങളും പരിപാടികളും ഉൾപ്പെടുന്നു എന്നാണ്.
ഭാരതത്തിന്റെ പൈതൃകത്തിൽ ഉൾപ്പെടുന്ന കലാ രൂപങ്ങളിൽ ഇതുവരെ ആരും കാണാത്ത ഒരു വർഗ്ഗീയ നിറം ഇവർ ചേർത്തത് എന്തിനാണ് എന്ന് സുടാപ്പി ഫണ്ടിൽ പ്രവർത്തിക്കുന്ന പത്രക്കാരൻ പണം കിട്ടിയാൽ എന്തും വാർത്തയാക്കാനും അതേ സമയം മുക്കാനും കഴിവുള്ളവൻ ആയ ഈ വിവരം കെട്ട പത്രക്കാരനും ഒപ്പം അടുത്ത തിരഞ്ഞെടുപ്പിൽ കൊട്ടാരമറ്റം വാർഡിൽ മത്സരിക്കാനും പാലായിലെ കിഴതടിയൂർ പള്ളിക്ക് സമീപം മൂന്നാംനിലയിൽ ഉള്ള ലോഡ്ജ് കരാർ എടുത്തു അതിന്റെ മറവിൽ പെൻവണിഭം നടത്തുന്നവനും അതുപോലെ നാട്ടിലെ എല്ലാ കാര്യങ്ങളിലും തലയിട്ട് ആളാവാൻ ശ്രമിക്കുന്ന എന്തോ എവിടെയോ നേടി ഞാൻ ചെയ്യുന്നത് ശരി എന്ന് വിചാരിക്കുന്ന ഒരു പൈപ്പ് പണിക്കാരൻ വിവരദോഷിയും കൂടി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാൽ തെറ്റ് പറയാൻ ആവില്ല. ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചു പാലാക്കാരുടെ ഇടയിൽ വേർതിരിവ് സൃഷ്ടിക്കുവാൻ സുടാപ്പി മാധ്യമ പ്രവർത്തകനും കൂട്ടാളിക്കും എന്തെങ്കിലും സാമ്പത്തിക സഹായമോ മറ്റോ കിട്ടിയിട്ടുണ്ടോ എന്ന് ബലമായി സംശയിക്കുന്നു. അങ്ങയുടെ പള്ളിക്കുള്ളിലെ പ്രസംഗത്തെ വിവാദമാക്കി വണ്ടിക്ക് ആളെ ഇറക്കി അങ്ങേയ്ക്കും സഭയ്ക്കുമേതിരെ തീവ്ര നിലപാടുള്ള മുസ്ലീം സംഘടനകൾ പാലാ അരമനയിലേയ്ക്ക് പ്രകടനങ്ങൾ നടത്തിയപ്പോൾ ഹൈന്ദവ സഹോദരങ്ങൾ സഭയ്ക്കും അങ്ങേയ്ക്കും നൽകിയ പിന്തുണ ഭാവിയിൽ ഇനിയും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ സഭയ്ക്ക് കിട്ടാതിരിക്കുവാൻ തമ്മിൽ തെറ്റിക്കാൻ ഉള്ള ആരുടെയോ മനഃപൂർവ്വമായ ഇടപെടലുകൾ ഇതിന്റെ പിന്നിൽ ഉണ്ടോ എന്നും അറിയില്ല.
പാലായിലെ വ്യാപാരികൾക്ക് ഏറ്റവും കൂടുതൽ കച്ചവടം കിട്ടുന്ന ദിവസം ആണ് ഡിസംബർ 8 . അതുകൊണ്ട് കൂടിയാണ് സംഭാവനകൾ നൽകിയും നഗര വീഥികൾ അലങ്കരിച്ചും യാതൊരു മത വേർതിരിവും ഇല്ലാതെ ഹൈന്ദവ സഹോദരങ്ങളും ഈ പെരുന്നാളിന് പിന്തുണ നൽകുന്നത് . ഇത്തരം തീരുമാനങ്ങൾ അവരെ വേദനിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല .
ഈ പെരുന്നാളിന്റെ പിരിവിനു ഹൈന്ദവരുടെ കടകളിൽ കേറാം . അവരുടെ കൂടെ സംഭാവന കൊണ്ട് ടൗണിലെ വഴികൾ അലങ്കരിക്കാം . അവര് മാതാവിന് അർപ്പിക്കുന്ന നേർച്ച കാശുകൊണ്ട് ഇവന്മാർക്ക് മൂക്കുമുട്ടെ തിന്നാം എന്നാൽ കലാപരിപാടികളിൽ ഹൈന്ദവ വർഗീയത എന്ന് ആരോപിക്കാൻ ഒരു ഉളുപ്പും ഇല്ല .
വിവരവും വിദ്യാഭാസവും ഇല്ലാതെ വികാരിയച്ചന്മാരെ മണിയടിച്ചു കമ്മറ്റിയിൽ കേറി ഇത്തരം വിഡ്ഢിത്തം വിളമ്പുന്നവർ ആണ് സഭയ്ക്കും പാലായ്ക്കും അപമാനമായി മാറുന്നത്. ഇനിയെങ്കിലും കമ്മറ്റി തിരഞ്ഞെടുക്കുമ്പോൾ ഇതുപോലുള്ള നികൃഷ്‌ട ജന്മങ്ങളെ ഒഴിവാക്കുക .
മതവികാരം വ്രണപ്പെടാൻ ഒരു തീപ്പൊരി മാത്രം മതിയാവുന്ന ഈ കാലഘട്ടത്തിൽ ഇവരുടെ അഭിപ്രായം കേട്ട് പരിപാടികൾ ഒഴിവാക്കിയതിനെ ഒരു തരത്തിലും ആരുടെ മുൻപിലും ന്യായീകരിക്കാൻ സാധിക്കില്ല . നാളെ പാലാ പള്ളിയിൽ പെരുന്നാളിന് നിലവിളക്ക് കൊളുത്തുന്നത് ഇനി പ്രത്യേക അനുമതിയുള്ള ഹൈന്ദവ കുടുംബം വേണ്ടാ അത് ക്രിസ്ത്യാനി മതി എന്ന് ഇവര് പറഞ്ഞാൽ അതും അംഗീകരിക്കുമോ .
അതുകൊണ്ട് അങ്ങേയ്ക്ക് ഉള്ള പ്രത്യേക അധികാരം ഉപയോഗിച്ച് എത്രയും വേഗം സഭയ്ക്കും പാലാക്കാർക്കും നാണക്കേടായ ഈ തീരുമാനം പിൻവലിക്കണം എന്ന് പള്ളി കമ്മറ്റിക്ക് നിർദ്ദേശം കൊടുക്കണമെന്നും അവര് അതിനു തയ്യാറായില്ലെങ്കിൽ കമ്മറ്റി പിരിച്ചു വിട്ട് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം പോലെ അരമനയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപതയിലെ പ്രമുഖരെ ഉൾപ്പെടുത്തി പ്രത്യേക കമ്മറ്റിയെ നിയോഗിച്ചുകൊണ്ട് മത സൗഹാ ർദ്ദവും സഹോദര്യവും നിലനിർത്തണമെന്നും പാലാക്കാരെ മതത്തിന്റെയും ദൈവങ്ങളുടെയും പേരിൽ വേർതിരിക്കുന്ന ഇത്തരം പ്രവർത്തികളും തീരുമാനങ്ങളും ഒഴിവാക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.
അർഹിക്കുന്ന ഗൗരവത്തിൽ ഈ കത്ത് കണക്കിലെടുത്ത് അടിയന്തിര നടപടികൾ സ്വീകരിച്ചു സഭയ്ക്ക് നാണക്കേടായ ഈ തീരുമാനം പിൻവലിക്കുമെന്ന പ്രതീക്ഷയോടെ,
ഒരു വിശ്വാസി.
ആദ്യം ഈ വാർത്ത കൊണ്ടുവന്ന കോട്ടയം മീഡിയായ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ വ്യാപകമായി പ്രതിഷേധം ഉയർത്തിയിരുന്നു.എന്നാൽ നിയമ വ്യവസ്ഥകളിലേക്കു പോകുവാൻ ഇവരാരും തയ്യാറുമല്ല.കോട്ടയം മീഡിയാ പ്രചരിപ്പിച്ചതു വ്യാജ വർത്തയാണെങ്കിൽ എന്തുകൊണ്ട് കോട്ടയം മീഡിയയെ നിയമത്തിന്റെ മുൾമുനയിൽ നിർത്തുന്നില്ല.അപ്പോൾ ഇച്ചിരെ തൂറ്റാതെ ഇച്ചിരെ നാറില്ല എന്നതല്ലേ സത്യം.കത്തീഡ്രൽ ;ളാലം പുത്തൻ ;ളാലം പഴയപള്ളി എന്നീ മൂന്നു ഇടവകകളിൽ നിന്നും 14 ഇടവക പ്രതിനിധികളും;വൈദീകരും അടക്കം 24 അംഗ പള്ളിക്കമ്മിറ്റി ളാലം സെന്റ് മേരീസ് പള്ളിയുടെ ചെറിയ പാരീഷ് ഹാളിൽ കൂടിയാണ് വിവാദ തീരുമാനം എടുത്തിട്ടുള്ളത്.സത്യം ഇതായിരിക്കെ കോട്ടയം മീഡിയായ്ക്കെതിരെയുള്ള പ്രതിഷേധം വെറും അധര വ്യായാമം മാത്രമാണ് എന്നും വായനക്കാരെ അറിയിക്കുകയാണ്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ