Kerala

ചടയമംഗലത്തെ ജഡായു പാറയിൽ ടിക്കറ്റെടുത്തിട്ടും  സന്ദർശകരെ കയറ്റിയില്ല .;52775 രൂപാ സംഘാടകർ  നഷ്ട്ടം നൽകണമെന്ന്  ഉപഭോക്തൃ കോടതി

ചടയമംഗലത്തെ ജഡായു പാറയിൽ ടിക്കറ്റെടുത്തിട്ടും  സന്ദർശകരെ കയറ്റിയില്ല .52775 രൂപാ സംഘാടകർ  നഷ്ട്ടം നൽകണമെന്ന്  ഉപഭോക്തൃ കോടതി . കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് നഷ്ടപരിഹാര വിധിക്ക് ആസ്പദമായ സംഭവം. നെരുവമ്പ്രം യു.പി സ്‌കൂളിലെ അധ്യാപകരായിരുന്ന കെ. പത്മനാഭന്‍, വി.വി. നാരായണന്‍, വി.വി. രവി, കെ. വിനോദ്കുമാര്‍, കെ. മനോഹരന്‍ എന്നിവരടങ്ങുന്ന സംഘം ടിക്കറ്റെടുത്ത് ബസ് സ്റ്റേഷനില്‍ നിന്ന് റോപ് വേ മാര്‍ഗം ജഡായുപ്പാറക്ക് മുകളിലെത്തി.

എന്നാല്‍, ടിക്കറ്റ് ലഭിച്ച സന്ദര്‍ശകരെ അകത്ത് പ്രവേശന വിലക്ക് ബോര്‍ഡുവെച്ച് തടഞ്ഞ നടപടിക്കെതിരെയാണ് ഉഷ ബ്രിക്കോ ലിമിറ്റഡ്, ജടായുപാറ ടൂറിസം പ്രോജക്റ്റ് സ്ഥാപനം ഉടമകള്‍ക്കെതിരെ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്. പ്രതിചേര്‍ക്കപ്പെട്ട രണ്ടു കക്ഷികളും 25,000 രൂപ വീതവും ടിക്കറ്റ് തുകയായ 2775 രൂപ രണ്ടു കക്ഷികളും കൂട്ടായും ഒരു മാസത്തിനകം നല്‍കണമെന്നാണ് വിധി. നഷ്ടപരിഹാരം നല്‍കുന്നതിനു കാലതാമസം വരുത്തിയാല്‍ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞു. ഹരജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ ടി.വി. ഹരീന്ദ്രന്‍ ഹാജരായി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top