Kerala

സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി ‘കൈകാര്യം ചെയ്ത്’ കോൺ​ഗ്രസ് വനിത നേതാവും സംഘവും

സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി ‘കൈകാര്യം ചെയ്ത്’ കോൺ​ഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാൽപൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.കോൺഗ്രസ് പ്രാദേശിക നേതാവായ റോഷ്നി കുശാൽ ജയ്സ്വാളാണ് അനുയായികൾക്കൊപ്പമെത്തി സഫ്റോൺ രാജേഷ് സിങ് എന്നയാളെ മർദിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

നാല് വർഷമായി രാജേഷ് സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുന്നുണ്ടെന്നും മോ​ശം കമന്റുകളിടുന്നുണ്ടെന്നും റോഷ്നി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയും സഹിച്ച് നിൽക്കാൻ കഴിയാത്തതിനാലാണ് വീട്ടിലെത്തിയതെന്നും ഇയാളുടെ സ്വഭാവം ഭാര്യയെയും മകളെയും അറിയിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും തന്റെ പ്രവൃത്തി ഇത്തരം ഭീഷണികൾ നേരിടുന്ന മറ്റു സ്ത്രീകൾക്ക് പ്രചോദനമാകുമെന്നും റോഷ്നി ​കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top