പാലാ:കൊല്ലപ്പള്ളിയിൽ ഫർണിച്ചർ വ്യാപാരി കടയ്ക്കുള്ളിൽ തീകൊളുത്തി മരിച്ചു.വർഷങ്ങളായി കൊല്ലപ്പള്ളി ടൗണിൽ കാർപെന്റർ വർക്ഷോപ്പ് നടത്തി വന്നിരുന്ന സാബു വരകുകാലയിൽ (63) ആണ് മരിച്ചത് . കടയ്ക്കുള്ളിൽ തീ പടർന്ന നിലയിൽ സാബുവിന്റെ സമീപത്തെ വ്യാപാരികൾ ആണ് കണ്ടത്.

ഉടൻ തന്നെ പ്രദേശ വാസികൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. തുടർന്ന് മേലുകാവ് പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.പോസ്റ്റ് മോർട്ടം റിപ്പോർട്ടിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.