പാലാ :പാലായിലെ വ്യാപാര മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന തെക്കേടത്ത് ജോർജ് ചേട്ടൻ (ജോർജ് ജോസഫ് 58)നിര്യാതനായി.മൃത സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന് ഭവനത്തിൽ ആരംഭിച്ച് ഇടനാട് ചിറ്റാർ സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ നടക്കും.ഭാര്യ റിട്ടയേഡ് എച്ച് എം താരമ്മ ജോസഫ് മീനിച്ചിൽ സ്കൂൾ പാലാ.മകൻ ജോമൽ ജോർജ് തെക്കേടം അധ്യാപകനായി സേവനം ചെയ്യുന്നു.

പാലായിലെ ചെറുപുഷ്പം ടി വി സെന്ററിലെ സജീവ സാന്നിധ്യമായിരുന്നു നാട്ടുകാരുടെ പ്രിയങ്കരനായ ജോർജ് ചേട്ടൻ .ആരോടും ചിരിച്ചു കൊണ്ടുമാത്രം സംസാരിക്കുന്ന ജോർജ് ചേട്ടന്റെ വിയോഗം സഹ പ്രവർത്തകരെ കണ്ണീരിലാഴ്ത്തി.