Kerala

രസതന്ത്രത്തിൽ അനുദിന യാത്രയുമായി അരുവിത്തുറ കോളേജ്

 

അരുവിത്തുറ : രസതന്ത്ര വിജ്ഞാനവും വിസ്മയങ്ങളും അനുദിനം വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുന്ന”കെമിസ്ട്രി ഓൺ ദിസ് ഡേ” പ്രോഗ്രാമിന് അരുവിത്തുറ കോളേജിൽ തുടക്കമായി.
പരിപാടിയുടെ ഉദ്ഘാടനം രസതന്ത്ര വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് നിർവഹിച്ചു. രസതന്ത്രത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവ് വിശാലമാക്കുക എന്നതാണ് ഈ പ്രോഗ്രാമിൻ്റെ പ്രാഥമിക ലക്ഷ്യം.എല്ലാ ദിവസവും നോട്ടീസ്ബോർഡിൽ രസതന്ത്ര മേഖലയിലെ സുപ്രധാന ചരിത്ര നാഴികക്കല്ലുകൾ, സംഭവങ്ങൾ, വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കും.

നോട്ടീസ് ബോർഡിൽ പതിവായി പോസ്റ്റുകൾ ഇടാനും പ്രശ്നോത്തരികൾ സംഘടിപ്പിക്കാനും സമ്മാനങ്ങൾ നൽകാനും ഭാവിയിൽ, ഈ ശേഖരിച്ച എല്ലാ ലേഖനങ്ങളും ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധീകരികാനും കെമിസ്ട്രി വിഭാഗം പദ്ധതിയിടുന്നു. ഡോ നിതാ ലിൻസണാണ് പ്രോഗ്രാമിൻ്റെ കോഡിനേറ്റർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top