Kerala

പ്രധാന മന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോള്‍ പി സി ജോര്‍ജിനും ശാപമോക്ഷം ആവുമോ ..?

തിരുവനന്തപുരത്ത് ഇന്ന് നരേന്ദ്രമോദി എത്തിച്ചേരുമ്പോൾ കേരളത്തിന് വൻ വികസന പ്രഖ്യാപനങ്ങളാണ് നടത്തുന്നതെന്ന് എൻ ഡി എ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് .കാരണം സംസ്ഥാനം പിടിച്ചെടുക്കുന്നതിനു മുന്നോടിയായാണ് തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്തത് എന്നുള്ള ബിജെപി കേന്ദ്രങ്ങളുടെ അവകാശ വാദത്തിൽ കഴമ്പുണ്ട് താനും.

മേയറായ വി വി രാജേഷ്‌ അനന്തപുരിയില്‍ ഭരണം തുടങ്ങിയപ്പോള്‍ തിരുവനന്തപുരം കാരുടെ മനസ്സില്‍ ഉണ്ടായിരുന്ന പേടി പഴയ മേയര്‍ ആര്യ രാജേന്ദ്രന്‍ ശൈലി തുടരുമോ എന്നായിരുന്നു.എന്നാല്‍ തുടക്കത്തില്‍ തന്നെ പക്വതയോടെയുള്ള പെരുമാറ്റം മൂലം ബി ജ പി   മേയര്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.ഏതൊരു ബി ജെ പി ക്കാരനും അഭിമാനിക്കാവുന്ന സംഭാഷണ ശൈലിയിലാണ് വി വി രാജേഷിന്റെത്.

പ്രധാനമന്ത്രി ഇന്ന് വരുമ്പോള്‍ കേരളത്തിന്റെ വികസന കാര്യങ്ങളില്‍ അനുകൂലമായ പ്രഖ്യപനങ്ങള്‍ ഉണ്ടാവുമെന്നാണ് ബി ജെ പി  കേന്ദ്രങ്ങള്‍ പറയുന്നത് .പക്ഷെ ബി ജെ പി  യില്‍ ലയിച്ച പഴയ ജനപക്ഷക്കാര്‍ പ്രചരിപ്പിക്കുന്നത് പിസി ജോര്‍ജിനും കാര്യമായി എന്തെങ്കിലും തടയുന്ന പ്രഖ്യപനങ്ങള്‍ പ്രധാന മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ്.ഒരു അവസരത്തില്‍ പരിണിത പ്രജ്ഞനായ പിസി  ജോര്‍ജിന് ഗവര്‍ണ്ണര്‍ സ്ഥാനം നല്‍കുവാന്‍ ബി ജെ പി  ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാവിന്റെ നിയന്ത്രണമില്ലാത്ത ശൈലി കൊണ്ട് അതെല്ലാം തട്ടി തെറിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് അദ്ദേഹം മര്യാദ രാമനായിരിക്കുന്നതിനാലാണ് എന്തെങ്കിലും കനപ്പെട്ടത് ലഭിക്കുമെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത് .പ്രതീക്ഷക്ക് ഒത്ത് അദ്ദേഹഹത്തിന്റെ സംഭാഷണ ശൈലി മാറിയെങ്കില്‍ മാത്രമേ ബി ജെ പി ക്കും എന്തെങ്കിലും ചെയ്യാനൊക്കൂ എന്നാണ് പൊതുവേ നിരീക്ഷകര്‍ അനുമാനിക്കുന്നത്.

തങ്കച്ചന്‍ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top