Kerala

ദേ വന്നു … ദേ പോയി …യൂസഫലി രാമപുരത്ത് ഹെലികോപ്ടറിൽ വന്നു .. പോയി

പാലാ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പിൻ്റെ ഉടമയുമായ എം യുസഫലി പാലായ്ക്കടുത്തുള്ള രാമപുരത്ത് ഹെലികോപ്ടറിൽ വന്നത് ജനത്തിന് കൗതുകമായി.

ഇന്നുച്ചയ്ക്ക് പന്ത്രണ്ടോടെയാണ് യുസഫലിയും പരിവാരങ്ങളും രാമപുരം സെക്കണ്ടറി സ്കൂൾ മൈതാനത്ത് ലാൻഡ് ചെയ്തത് .അന്തരിച്ച തൻ്റെ ജീവനക്കാരനായജോജോ പുത്തൻപുരയ്ക്കൽ ( 52 ) ന് ആദരാഞ്ജലികൾ അർപ്പിക്കാനാണ് എത്തിയത്.

കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിൻ്റെ ദുബായ് ലോജിസ്റ്റിക് മാനേജർ ആയിരുന്നു ജോജോ. എനിക്ക് മരിച്ചപ്പോൾ വരാൻ പറ്റിയില്ല. ആ കുടുംബത്തെ സന്ദർശിക്കാൻ തോന്നി അതു കൊണ്ടാണ് വന്നത്.രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ശാന്താറാം ,ബൈജു പുതിയിടത്ത് ചാലിൽ ,സണ്ണി പൊരുന്നക്കോട്ട് എന്നിവർ യുസഫലിയെ യാത്രയാക്കാൻ എത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top