Kerala

തുടര്‍ഭരണം വന്നാല്‍ പാവപ്പെട്ട എന്ന പ്രയോഗം തന്നെ ഉണ്ടാകില്ല, സതീശന് നുണരോഗം; എം വി ഗോവിന്ദൻ

കോഴിക്കോട്: എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടായാല്‍ മലയാളത്തിലെ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍. വികസിത അര്‍ധവികസിത രാജ്യങ്ങളെക്കാള്‍ മേലെയായിരിക്കും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാവങ്ങള്‍ എന്ന പ്രയോഗം ഇനി മലയാള ഭാഷയില്‍ ജനങ്ങളെ മുന്‍നിര്‍ത്തി പറയാനുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസ്താവനകളെ സിപിഎം അതത് സമയങ്ങളില്‍ പരസ്യമായി തള്ളിപ്പറഞ്ഞതാണ്. വര്‍ഗീയ പരാമര്‍ശത്തിന്റെതായ ഒരുപ്രയോഗത്തിനും ഞങ്ങളുടെ പിന്തുണയുണ്ടാവില്ല. വര്‍ഗീയത ആര് പറഞ്ഞാലും അതിനെതിരെ എന്നും ശക്തമായ നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top