തിരുവനന്തപുരം: ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന് ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കെ മുരളീധരനും സണ്ണി ജോസഫും. ഗണേഷ് കുമാറിനെ ഒരു നിമിഷം പോലും ക്യാബിനറ്റില്‍ വച്ചുകൊണ്ടിരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പറഞ്ഞു.

സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും വഞ്ചനയാണ് പുറത്തുവന്നതെന്നും ഗണേഷ് കുമാര്‍ രാജിവെക്കണമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇരുവരും ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടത്.