Kerala

കൂത്താട്ടുകുളം പള്ളിയിൽ യൂദാസ് ളീഹായുടെ നൊവേന തിരുന്നാൾ ഒക്ടോബർ 18 മുതൽ 28 വരെ

 

പ്രശസ്ത തീർത്ഥാടനകേന്ദ്രമായ കൂത്താട്ടുകുളം ടൗൺ തിരുകുടുംബ കത്തോലിക്കാ ഫൊറോന പള്ളിയിൽ വി. യൂദാശ്ലീഹായുടെ #നൊവേന_തിരുനാൾ ഒക്ടോബർ 18 മുതൽ 28 വരെ ഭക്ത്യാദരമായി ആഘോഷിക്കുന്നു.

18 ന് വൈകുന്നേരം അഞ്ചിന് പാലാ രൂപത വികാരി ജനറാൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് തിരുന്നാളിന് കൊടിയേറ്റും. തുടർന്ന് ആഘോഷമായ തിരുക്കർമ്മങ്ങളും നടക്കും

തിരുനാൾ ദിവസങ്ങളിൽ ദിവസവും രാവിലെ 5.30, 7, 10, വൈകുന്നേരം 5 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന, വാഴ് വ് എന്നിവയും വൈകുന്നേരം 6.30-ന് 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷയും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ തലേന്നായ 27 ചൊവ്വാഴ്ച രാവിലെ 10-ന് അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും നിർവഹിക്കപ്പെടും. വൈകുന്നേരം 6.45-ന് ടൗൺ ചുറ്റി ആഘോഷമായ തിരുനാൾ പ്രദക്ഷിണവും തുടർന്ന് വർണ്ണാഭമായ ആകാശവിസ്മയവും നടത്തപ്പെടുന്നതാണ്.

പ്രധാന തിരുനാൾ ദിവസമായ 28 നു രാവിലെ 10 നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്കും നൊവേന പ്രാർത്ഥനയ്ക്കും ശേഷം ഭക്തജനങ്ങൾക്ക് വിശുദ്ധന്റെ അപൂർവ്വ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട് എന്ന് വികാരി ഫാ.ജെയിംസ് കുടിലിൽ അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് മരോട്ടിക്കൽ എന്നിവർ അറിയിച്ചു. പ്രാർത്ഥനാ നിയോഗങ്ങളുമായി ഇവിടെ എത്തുന്ന ഓരോരുത്തർക്കും ആവശ്യമായ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനും തിരുനാളിന് ആത്മീയമായി ഒരുങ്ങുവാനും വൈദികർ അറിയിച്ചു.

തിരുനാൾ കമ്മറ്റി അംഗങ്ങൾക്കൊപ്പം കൈകാരന്മാരായ റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ, ജോസ് വർഗ്ഗീസ് വെള്ളിരിങ്ങൽ, ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ, സ്റ്റീഫൻ ചിറയിൽ എന്നിവർ തിരുന്നാളിന് നേതൃത്വം നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top