Kottayam

സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ സ്മാർട്ട് ട്രാഫിക് സിഗ്നൽ നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന നഗരസഭയുടെ നിലപാട് അംഗീകരിക്കില്ല;കോൺഗ്രസ്

 

 

 

സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ സ്മാർട്ട് ട്രാഫിക് സിഗ്നൽ നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന നഗരസഭയുടെ നിലപാട് അംഗീകരിക്കില്ല ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഉടൻ സിഗ്നൽ സ്ഥാപിക്കണം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി

പാലാ നഗരസഭയിലെ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുവിന് പരിഹാരമായി ഉടൻതന്നെ സ്മാർട്ട് ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത്. സിഗ്നൽ സ്ഥാപനത്തിന് തടസ്സം നിൽക്കുന്നത് നഗരസഭയുടെ നിലപാടുകൾ ആണെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു. സ്പോൺസർ ഉൾപ്പെടെ സജ്ജമായ ഈ പ്രവർത്തനത്തിന് സ്ഥാപിത രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ തടസ്സം നിൽക്കുന്ന സമീപനത്തെ എതിർത്തു തോൽപ്പിക്കും എന്നും വിഷയത്തിൽ അടിയന്തരമായി തീരുമാനമുണ്ടായി ഇല്ലെങ്കിൽ നഗരസഭയ്ക്ക് മുമ്പിൽ വമ്പിച്ച ജനകീയ പ്രതിഷേധം സംഘടിപ്പിക്കും എന്നും മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

പാലാ ടൗൺ പ്രദേശത്തെ രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുവാനുള്ള ശാസ്ത്രീയ പരിഹാരമാണ് സ്മാർട്ട് ട്രാഫിക് സിഗ്നൽ. അതിന് തടസ്സം നിൽക്കുന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചില വ്യക്തികളുടെ സ്വാർത്ഥ താല്പര്യമാണ് നഗരസഭ ഈ പദ്ധതിക്ക് എതിരെ നിൽക്കാൻ കാരണമെന്ന് വ്യക്തവുമാണ്. നഗരഭരണം നടത്തുന്നവരുടെ ഇത്തരം സങ്കുചിത താൽപര്യങ്ങളാണ് പാലായുടെ

വികസനത്തിന് തടസ്സം നിൽക്കുന്നതെന്നും ഇനി അത് അംഗീകരിക്കുവാൻ കഴിയില്ല എന്നും യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇത്തരം ബാലിശമായിട്ടുള്ള താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കില്ല എന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top