ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. ചാറ്റ്‌സ് ടാബില്‍ നിന്ന് തന്നെ നേരിട്ട് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കാണാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഉടന്‍ ആപ്പ് ബാറിന് മുകളില്‍ കാണാന്‍ സാധിക്കും. ഒറ്റ ടാബില്‍ തന്നെ ഫീച്ചര്‍ ലഭ്യമാകുന്നതോടെ സ്റ്റാറ്റസുകള്‍ എളുപ്പത്തില്‍ കാണാന്‍ സാധിക്കു.