Kerala

അഴിമതി ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്

അഴിമതി ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. ഭൂ ഉടമയിൽ നിന്നും 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം‍. തൃക്കണ്ണാപുരം കൗൺസിലറാണ് അജിൻ. കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ അജിൻ കൈക്കൂലി ആവശ്യപ്പെടുന്നതിൻറെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

പണം നൽകിയില്ലെങ്കിൽ ഭൂമിയിൽ ഡി വൈ എഫ് ഐ ക്കാരെകൊണ്ട് കൊടികുത്തിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ മണ്ണ് മാഫിയയും ബിജെപിയും ചേർന്നുള്ള എ ഐ സഹായത്തിലുണ്ടാക്കിയ കെട്ടുകഥയെന്നാണ് എന്നായിരുന്നു അജിൻറെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top