Kerala

വെള്ളിയെപ്പള്ളിൽ ഗ്രോസേഴ്‌സ് ആൻഡ് സ്‌പൈസേഴ്സ് ഷോറൂം ഉദ്‌ഘാടനത്തിന് പാലായുടെ പരിഛേദം ഒഴുകിയെത്തി

പാലാ :വെള്ളിയെപ്പള്ളിൽ ഗ്രോസേഴ്‌സ് ആൻഡ് സ്‌പൈസേഴ്സ് ഷോറൂം ഉദ്‌ഘാടനത്തിന് പാലായുടെ പരിഛേദം ഒഴുകിയെത്തി.ഞായറാഴ്ച ആയിട്ടും ഇത്രയും ജനങ്ങൾ ഇവിടെ ഒന്നിച്ച് കൂടുവാൻ കഴിഞ്ഞത് വെള്ളിയെപ്പള്ളിക്കാരോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണെന്ന് ഉദ്‌ഘാടകനായ മാണി സി കാപ്പൻ എം എൽ എ തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു .സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ടവരാണ് വെള്ളിയെപ്പള്ളിൽ ബേബിച്ചന്റെ കട ഉദ്‌ഘാടനത്തിനായി എത്തിച്ചേർന്നത് .സന്യസ്തർ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു .

1950 ൽ പാലാ മെയിൻ  റോഡിൽ പി ആൻഡ് വി എന്ന പേരിലാണ് (പഞ്ഞിക്കുന്നേൽ ;വെള്ളിയെപ്പള്ളിൽ )സ്ഥാപനം തുടങ്ങിയത് .1975 ൽ അത്  വി.എം.ജോസഫ് & ട്രേഡിംഗ് കമ്പനി എന്ന പേരിൽ പലചരക്ക് വ്യാപാരവും ഡിസ്ട്രിബ്യൂഷൻ ഏജൻസിയുമായി പൊതുജനാംഗീകാരത്തോടെ നിർവ്വഹിച്ചുവരുന്നു.

സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ (75) കാലത്തിനൊത്ത് നവീകരിച്ച് ദൈനംദിനാവശ്യത്തിനുള്ള ഗ്രോസറീസ് (പലചരക്ക്) ഉൽപന്നങ്ങളുടെയും സ്വന്തമായി സംസ്ക്‌കരിച്ചെടുക്കുന്ന ഗുണമേന്മയുള്ള സ്പൈസസ് ഉത്പന്നങ്ങളുടെയും വിപുലമായ ഷോറും ഇന്ന് കാലത്ത്  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  വക്കച്ചൻ മറ്റത്തിൽ എക്സ് എം. പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ  പാലാ എം.എൽ.എ.  മാണി സി കാപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. എം. പി.  ജോസ് കെ. മാണി ഭദ്രദീപം തെളിയിക്കുകയും ; പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ  മായാ രാഹുൽ ആദ്യ വിൽപ്പനയുടെ ഉദ്‌ഘാടനം  നിർവ്വഹിക്കുകായും ചെയ്തു .

സ്പൈസസ് സെക്ഷൻ്റെ ഉദ്ഘാടനം  മുൻ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.  മൈക്കിൾ ജോസഫ് പഞ്ഞിക്കുന്നേൽ, വാർഡ് കൗൺസിലർ  ബിജി ജോജോ എന്നിവർ ആശംസ കളർപ്പിച്ചു.കുര്യാക്കോസ് പടവൻ ;ടോണി തൈപ്പറമ്പിൽ ;ബിജു പാലൂപ്പടവിൽ ;ആന്റോ ജോസ് പടിഞ്ഞാറേക്കര ;തോമസ് പീറ്റർ ;ജോസുകുട്ടി പൂവേലിൽ ;ലീന സണ്ണി ;ബിജി ജോജോ ;ജോസിൻ ബിനോ ;ജിജി ബൈജു ;ബൈജു കൊല്ലമ്പറമ്പിൽ ;ജോയി കളരിക്കൽ ;വ്യാപാര പ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top