Kerala

പിണറായി സർക്കാർ വന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതി പൂർത്തിയായത്; വെള്ളാപ്പള്ളി

ആലപ്പുഴ: പിണറായി വിജയൻ സർക്കാർ വന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിലെത്തിയതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ പ്രതിബന്ധങ്ങളും സർക്കാർ തരണം ചെയ്തു.

യുഡിഎഫ് കാലത്ത് പദ്ധതി ഒന്നുമാകാതെ മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജാതി സെൻസസ് തീരുമാനം നല്ലതാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി സെൻസസ് നടപ്പാക്കേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. ജാതി സെൻസസ് എടുക്കാനുള്ള തീരുമാനം സന്തോഷകരമാണ്.

പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ സന്തോഷിക്കണം. സംവരണത്തെ സംബന്ധിച്ച് ഒരുപാട് തർക്കങ്ങളുണ്ട്. പലർക്കും കിട്ടുന്നില്ലെന്നും ചിലർക്ക് കൂടുതൽ കിട്ടുന്നുണ്ടെന്നുമൊക്കെ പരാതിയുണ്ട്. സുതാര്യമായ ജാതി സെൻസസാണ് വേണ്ടത്. രാജ്യത്ത് ജാതിയും മതവും വർണ്ണവും ഉണ്ടെന്നും ഇതൊന്നുമില്ലെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വനംമന്ത്രിയുടെ പ്രതികരണത്തിന് പിന്നിൽ നീതി നടപ്പാക്കിയില്ലെന്ന കുറ്റബോധമായിരിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top