പത്തനംതിട്ട: കണ്ണൂരിലെ കെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വിവാദശേഷം ആദ്യമായി പൊതുവേദിയിലെത്തി. പത്തനംതിട്ടയില്‍ നടന്ന ആരോഗ്യവകുപ്പിന്റെ പരിപാടിയായ ‘ആരോഗ്യം ആനന്ദം’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്താകെ 438 കോടി രൂപയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്നും ഉദ്ഘാടനത്തിലൂടെ സത്യത്തിന്റെ പ്രതിരോധം തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.