കൊച്ചി: പുലിപ്പല്ല് കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി റാപ്പര്‍ വേടനെതിരെ കേസെടുത്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം.

സാങ്കേതികമായി ന്യായം പറയാനുണ്ടെങ്കിലും നടപടി നീതിയുടെ വിശാല താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും പുലി നഖ മാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.


