തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ ജനാധിപത്യ വിരുദ്ധ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെയെന്ന് മന്ത്രി വി ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും ആ പരിധി ലംഘിച്ചുകൊണ്ടാണ് മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചതെന്നും ശിവൻകുട്ടി പ്രതികരിച്ചു.

അത്യന്തം ഗൗരവകരമായ സംഭവമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ വിരുദ്ധ സമരം സ്വീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും യൂത്ത് കോൺഗ്രസ് ശ്രമിക്കേണ്ടെന്നും. അത്തരം വിരട്ടലുകൾ കണ്ട് തോറ്റുപിന്മാറുന്നവരല്ല ഇടതുപക്ഷ പ്രവർത്തകരെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.