സതീശന്റെ മംഗലാപുരം യാത്രയെ രൂക്ഷമായി വിമർശിച്ച് ഫ്ലക്സുകൾ. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോയെന്നാണ് ഫ്ലക്സിൽ ചോദിച്ചിരിക്കുന്നത്. കോഴിക്കോട്ടെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സുകളുള്ളത്.
അതേസമയം, തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ വി ഡി അനുകൂലികൾക്കുള്ള മറുപടിയുമായി പുതിയ ഫ്ലക്സുകളും ഉയർന്നിരിക്കുകയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മപുതുക്കിയാണ് ഫ്ലക്സുകൾ ഉള്ളത്. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതേ ഭാഗത്താണ് പുതിയ ഫ്ലക്സ് വച്ചത്.