Kerala

ഇടതുപക്ഷ സഹയാത്രികരെ കണ്ടാൽ ചേർത്തുപിടിച്ചോളണം, സർക്കാരിനെ താഴെയിറക്കാൻ അവർക്കാണ് വാശി; വി ഡി സതീശൻ

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ എവിടെയൊക്കെയാണോ പരാജയപ്പെട്ടത് അവിടെയൊക്കെ കേരളത്തെ കൈപിടിച്ചുയര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വപ്‌നതുല്ല്യമായ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നത്. പുതുയുഗ യാത്ര തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും കേരളത്തിന്റെ സമഗ്രപദ്ധതിയാണ് അവതരിപ്പിക്കുകയെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘപരിവാറിന്റെ അതേപാതയില്‍ വര്‍ഗീയത പറയുകയാണ്. സജി ചെറിയാനെപ്പോലെ ഒരു മന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു. നാലുവോട്ടിന് വേണ്ടി യുഡിഎഫ് വര്‍ഗീയതയുമായി കോംപ്രമൈസ് ചെയ്യില്ല. മതേതര കേരളം ഈ നിലപാട് കൈനീട്ടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു’, പുതുയുഗ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top