Kerala

സതീശനായി പ്രവർത്തകർ തെരുവിലേക്ക്?; കണ്ണൂരിൽ പ്രകടനം നടത്താൻ നീക്കം

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു.

രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ പേരും ഉയർന്നിരുന്നു. ഇന്ന് കണ്ണൂരിൽ വി ഡി സതീശനായി പ്രവർത്തകർ തെരുവിലേക്ക്? കണ്ണൂർ ഇരിട്ടിയിൽ സതീശന് വേണ്ടി പ്രകടനം നടത്താൻ ആഹ്വാനം നൽകി.

വൈകുന്നേരം 5മണിക്ക് ആരംഭിക്കുന്ന പ്രകടനത്തിൽ പങ്കെടുക്കണമെന്ന ആഹ്വാനം പ്രചരിക്കുന്നു. പേരാവൂർ കോൺഗ്രസുകാർ എന്ന പേരിലാണ് ആഹ്വാനം. നയിച്ചവനെ നയിക്കാൻ അനുവദിക്കില്ല എങ്കിൽ വീട്‌ കയറി വോട്ട് ചോദിച്ച നമുക്കും ചിലത് ചെയ്യാൻ ഉണ്ടെന്നും സന്ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top