തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ പേരിനൊപ്പം മേനോൻ എന്ന് ചേർത്ത വി ഡി സതീശനെ വിമർശിച്ച് എഴുത്തുകാരൻ വിനിൽ പോൾ.

അധികാര വേദികളിൽ ജാതിപേര് ഉച്ചരിക്കുന്നത് വ്യക്തിപരമായ ഇഷ്ടം മാത്രമല്ല സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമായാണ് വായിക്കപ്പെടുന്നതെന്നാണ് വിനിൽ പോളിൻ്റെ വിമർശനം.
ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയാണ് മുൻപന്തിയിൽ വരേണ്ടതെന്നും ജാതി തിരിച്ചറിയലല്ലെന്നും വിനിൽ പോൾ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനിൽ പോളിൻ്റെ വിമർശനം.