Kerala

പാലാ സ്പോർട്സ് ക്ലബ് ഘടിപ്പിക്കുന്ന ഡോക്ടർ ജോർജ് മാത്യു മെമ്മോറിയൽ അഖില കേരളാ വോളിബോളിന്‌ ഒന്നാം തീയതി തുടക്കം കുറിക്കും

പാലാ . സ്പോർട്സ് ക്ലബ് ഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ മത്സരങ്ങൾ 1 മു തൽ 6 വരെ നഗരസഭാ ഫ്ലഡ്ലിറ്റ് ‌സ്റ്റേഡിയത്തിൽ നടത്തും. 1നു വൈകിട്ട് 6നു നഗരസഭാധ്യക്ഷ മായ രാഹുൽ ഉദ്ഘാടനം ചെയ്യും. 6 നു വൈകിട്ട് 8നു മാ ണി സി.കാപ്പൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും.

വിജയികൾക്ക് 1-ാം സമ്മാനമായി 30,000 രൂപയും 2-ാം സമ്മാന മായി 20,000 രൂപയും നൽകും. കേരള സർവകലാശാല, കാലി ക്കറ്റ് സർവകലാശാല, സെന്റ് തോമസ് കോളജ് പാലാ, സെൻ്റ് : ജോർജ് കോളജ് അരുവിത്തുറ, ഡിസറ്റ് അങ്കമാലി, എസ്എച്ച് കോളജ് തേവര, ആലപ്പി റിപ്പിൾസ്,സിഎംഎസ് കോളജ് കോട്ടയ ,  ദേവഗിരി കോളജ് കോഴി ക്കോട്, കേരള പൊലീസ് ടീം അംഗങ്ങൾ അടങ്ങുന്ന കെഎപി  കുട്ടിക്കാനം തുടങ്ങിയ ടീമുകൾ  മാറ്റുരയ്ക്കും.

ബെസ്‌റ്റ് പ്ലയർ, ബെസ്‌റ്റ് അറ്റാക്കർ, ബെസ്റ്റ‌് ഓൾ റൗണ്ടർ. ബെസ്‌റ്റ് ബൂസ്റ്റർ, ബെസ്‌റ്റ് ലി ബറോ, ബെസ്‌റ്റ് ബ്ലോക്കർ, ബെസ്‌റ്റ് ഡിഫൻഡർ എന്നിവർ ക്ക് അന്തരിച്ച മുൻ വോളി ബോൾ താരങ്ങളായ ജോണി പുതിയിടം, തമ്പി, എം.ഉഷാർ, എം. എ.ആന്റണി, വി.സി.രാജു, ചാലി എന്നിവരുടെ പേരിലുള്ള ട്രോഫികൾ  സമ്മാനിക്കും.

അന്തരിച്ച മുൻ ദേശീയ വോളിബോൾ താരമായ ഡോ.ജോർജ് മാത്യു വിന്റെ ഓർമ്മകൾ   നിലനിർത്തുന്നതിനായി മത്സരത്തിന് അദ്ദേഹത്തിന്റെ പേരാണ്  നൽകിയിരിക്കുന്നത് . അന്തരി ച്ച ജോയി പാലാത്തിന്റെ ഓർമ യ്ക്കായി 2-ാം സ്ഥാനക്കാർക്കു ള്ള ട്രോഫിക്ക് അദ്ദേഹത്തിന്റെ പേരുമാണ് നൽകിയിരിക്കുന്നത്

കൺവീനർ വി.സി.പ്രിൻസ്, സന്തോഷ് മണർകാട്, ജോർജ് വർഗീസ്, കുഞ്ഞുമോൻ പാലയ്ക്കൽ, ജിമ്മി ജോസ്, ബിജോ ചാലി, പി.എം.സോമൻ, ജോസ് ചീരാംകുഴി, സിജോ ജോസഫ്, കുഞ്ഞുമോൻ മണർകാട്ട് എന്നി വർ മത്സരത്തിനു നേതൃത്വം നൽകും .പ്രാദേശിക ടീമുകൾ തമ്മിലുള്ള നാടൻ വോളിബോൾ മത്സരവും ഉണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top