കണ്ണൂര്‍: ഫണ്ട് തിരിമറി ആരോപിച്ചതിന് പിന്നാലെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്പി നേതാക്കള്‍. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, ഈയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ബി എന്‍ ഹസ്‌കര്‍ എന്നിവരാണ് കുഞ്ഞികൃഷ്ണനെ കാണാനെത്തിയത്.

പയ്യന്നൂരിലെ കുഞ്ഞികൃഷ്ണന്റെ വീട്ടില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത്. കുഞ്ഞികൃഷ്ണന്റെ പോരാട്ടത്തിന് പിന്തുണ അറിയിക്കാനാണ് എത്തിയതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷിബുവിന്റെ സന്ദര്‍ശനം പോലും തനിക്കെതിരെയുള്ള ആയുധമാക്കുകയാണെന്ന് വി കുഞ്ഞികൃഷ്ണനും പ്രതികരിച്ചു.