Kerala

യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) വഴി പ്രതിദിനം ശരാശരി ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഇടപാടുകളുമായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു

കൊച്ചി: യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) വഴി പ്രതിദിനം ശരാശരി ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഇടപാടുകളുമായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു.

ഒരു മാസത്തെ ശരാശരി പ്രതിദിന ഇടപാടുമൂല്യം ആദ്യമായാണ് ഈ പരിധി കടക്കുന്നത്. ഉത്സവകാലത്തെ വാങ്ങലുകളും ഓണ്‍ലൈൻ വില്‍പ്പനയും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വേഗം പകർന്നു.ഒക്ടോബറില്‍ ആകെ 2547 കോടി ഇടപാടുകളാണ് യു.പി.ഐയിലുണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബറിലെ 2070 കോടി ഇടപാടുകളെ അപേക്ഷിച്ച്‌ 23 ശതമാനം വർദ്ധന.

ഇടപാടുകളുടെ ആകെ മൂല്യം 16 ശതമാനം ഉയർന്ന് 31.53 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ മാസം 27.27 ലക്ഷം കോടി രൂപയായിരുന്നു മൂല്യം. പ്രതിദിനം ശരാശരി 82.2 കോടി ഇടപാടുകളും പുതിയ റെക്കാഡാണ്.

ദൈനംദിന ചെലവുകള്‍ക്കു പുറമേ കൂടുതല്‍ മൂല്യമുള്ള വാങ്ങലുകള്‍ക്കും ഉപഭോക്താക്കള്‍ യു.പി.ഐ ഉപയോഗിച്ചതായി പേയ്‌മെന്റ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബറില്‍ 2406 കോടി ഇടപാടുകളിലൂടെ 29.37 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top