Kerala

പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സിപിഎം ഏരിയ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തു

പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ നടപടി. ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഇയാൾ സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. പി.വി രാജേന്ദ്രനാണ് പുതിയ ഏരിയാ സെക്രട്ടറി.

മാസങ്ങൾക്ക് മുമ്പാണ് ഇയാൾ പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും പാർട്ടി പ്രവർത്തകർക്കിടയിൽനിന്നടക്കം വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top