India

സേലത്ത് നടന്ന ടിവികെ റാലിക്കിടെ 37കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സേലം: ടിവികെ നേതാവും നടനുമായ വിജയ് സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സേലത്തെ സേവപ്പെട്ടൈയിൽ താമസിച്ചിരുന്ന സൂരജ് എന്നയാളാണ് മരിച്ചത്.

മാസങ്ങൾക്ക് മുമ്പ് കരൂരിൽ നടന്ന റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നാൽപതുപേർ മരിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. റാലി നടക്കുന്നതിനിടയിൽ ഇദ്ദേഹം തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top