മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് പി വി അന്‍വര്‍.

യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് അന്‍വറിന്റെയും കൂടെ നില്‍ക്കുന്നവരുടെയും തീരുമാനം.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന കാര്യം അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു.
‘ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്നു.